തമിഴ് പുരസ്കാരനിശയില്‍ മാസ് എന്‍ട്രിയുമായി മഞ്ജു വാര്യർ; കയ്യടിച്ചും ആർപ്പുവിളിച്ചും ആരാധകർ-വീഡിയോ

Published : Feb 04, 2020, 11:46 PM IST
തമിഴ് പുരസ്കാരനിശയില്‍ മാസ് എന്‍ട്രിയുമായി മഞ്ജു വാര്യർ; കയ്യടിച്ചും ആർപ്പുവിളിച്ചും ആരാധകർ-വീഡിയോ

Synopsis

ബിഹൈന്റ് വുഡ്സ് അവാർഡ്സ് നിശയില്ലെ മഞ്ജുവിന്റെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. കറുത്ത ഗൌണില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. 

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇപ്പോള്‍ തമിഴ് ആരാധകരുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ്. ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിരുന്നു. ഏതു പരിപാടിയിലായാലും വളരെ ലളിതമായി വസ്ത്രം ധരിച്ച് മേക്കപ്പ് ചെയ്ത്  അതിസുന്ദരിയായാണ് മഞ്ജു എത്താറുള്ളത്. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചില്ല.

ബിഹൈന്റ് വുഡ്സ് അവാർഡ്സ് നിശയില്ലെ മഞ്ജുവിന്റെ മാസ് എന്‍ട്രിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. കറുത്ത ഗൌണില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. റെഡ്കാർപ്പെറ്റിലൂടെ ആരാധകർക്ക് നേരെ കൈക്കൂപ്പി ചിരിച്ച് നടന്നെത്തിയ മഞ്ജുവിനെ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് പ്രേക്ഷകർ വരവേറ്റത്.

അസുരനിലെ പ്രകടനത്തിനായിരുന്നു മഞ്ജുവിന് പുരസ്കാരം ലഭിച്ചത്. നടന്‍ പാർഥിപൻ അവതാരകനായ ചടങ്ങിൽ ധനുഷ്, ജയം രവി, അരുൺ വിജയ്, വെട്രിമാരൻ, നാദിയ മൊയ്തു തുടങ്ങി നിരവധിപേർ സന്നിഹിതരായിരുന്നു.ഏതായാലും മഞ്ജുവിന്റെ മാസ് എന്‍ട്രി ഏറ്റെടുത്തിരിക്കുകയാണ് തെന്നിന്ത്യയിലെ താരത്തിന്റെ ആരാധകർ.
 

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി