
നടൻ ദിലീപിന്റെ അമ്പത്തിയഞ്ചാം പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഇപ്പോഴിതാ മകൾ മീനാക്ഷി ദിലീപിന് നൽകിയ ആശംസ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
അച്ഛൻ ദിലീപിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രത്തോടൊപ്പമാണ് മീനാക്ഷി പിറന്നാൾ ആശംസ പങ്കുവച്ചിരിക്കുന്നത്. ഒപ്പം 'പിറന്നാൾ ആശംസകൾ അച്ഛാ', എന്നും മീനാക്ഷി കുറിക്കുന്നു. എല്ലാ വർഷവും ദിലീപിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന കുട്ടിക്കാല ചിത്രങ്ങൾ മീനാക്ഷി പങ്കുവെക്കാറുണ്ട്. ഈ ചിത്രവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
"കേവലമൊരു മികിക്രിക്കാരൻ എന്ന നിലയിൽ നിന്നും, തൻ്റെ കഠിന പ്രയത്നം കൊണ്ട് സിനിമയുടെ ലോകത്ത് സൂപ്പർ താരങ്ങളുടെ ഇടയിൽ നിന്നുകൊണ്ട് ജനങ്ങളുടെ പ്രിയ നായകനായ പകരക്കാരൻ ഇല്ലാത്ത ഇതിഹാസ നടൻ. മലയാളത്തിൻ്റെ സ്വന്തം ജനപ്രിയനായന് പിറന്നാളാശംസകൾ, കുട്ടിക്കാലം എത്രത്തോളം മനോഹരം ആക്കാമോ അത്രത്തോളം മനോഹരം ആക്കിയ ഒരേ ഒരു നടൻ, മീനൂട്ടിയുടെ പ്രിയപ്പെട്ട അച്ഛന് ഒരുപാടൊരുപാട് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ", എന്നിങ്ങനെയാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
അതേസമയം, ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രത്തിന്റെ ടൈറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്. ബാന്ദ്ര എന്നാണ് ചിത്രത്തിന്‍റെ പേര്. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിന് സമാനമായ സൗകര്യങ്ങൾ; മോഹൻലാലിന്റെ കാരവാൻ വീഡിയോ എത്തി
'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ദിലീപിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു.