'എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി'; ഇരുപതുകള്‍ ഒരുപാട് പഠിപ്പിച്ചെന്ന് മീര നന്ദന്‍

Web Desk   | Asianet News
Published : Nov 28, 2020, 11:34 AM IST
'എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി'; ഇരുപതുകള്‍ ഒരുപാട് പഠിപ്പിച്ചെന്ന് മീര നന്ദന്‍

Synopsis

ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് മനസിലാക്കുന്നു. 

ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീരനന്ദൻ. സിനിമയിൽ നിന്ന് തത്കാലം വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീര. ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് താരം. ഇതിനൊപ്പം മോഡലിംഗും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാളിനെ കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് വൈറലാകുന്നത്. 

കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാണ് മീര മുപ്പതുകളിലേക്ക് കടക്കുന്നത്. ഇരുപതുകളില്‍ തന്റെ ജീവിതനത്തിൽ ഉണ്ടായ മാറ്റത്തെ കുറിച്ചും അനുഭവങ്ങളെ പറ്റിയുമാണ് നടി പങ്കുവച്ചിരിക്കുന്നത്. 

മീര നന്ദന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

"പൂർണ്ണ ഹൃദയത്തോടെ എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുന്നു, കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കോളജ് പൂര്‍ത്തിയാക്കി, ബിരുദം നേടിയതിന് പിന്നാലെ അഭിനയത്തിൽ തുടക്കം കുറിച്ചു. ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാനും അവസരം കിട്ടി (ഇപ്പോള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജിവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകളും നേരിട്ടു. ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു. എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടിയെടുത്തു. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷെ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് മനസിലാക്കുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷെ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു"

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും