രണ്ട് വിവാഹ ബന്ധങ്ങളും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന മീര വാസുദേവ്

Web Desk   | Asianet News
Published : Feb 08, 2020, 05:06 PM IST
രണ്ട് വിവാഹ ബന്ധങ്ങളും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന മീര വാസുദേവ്

Synopsis

ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷെ ഒന്ന് മാത്രം പറയാം, വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണില്ല. 

ചൈന്നൈ: തന്‍റെ രണ്ട് വിവാഹ ബന്ധങ്ങളും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് നടി മീര വാസുദേവ്. തന്‍മാത്ര പോലുള്ള സിനിമകളിലൂടെ മലയാളിയുടെ ഇഷ്ടനടിയായ മീര, ഇപ്പോള്‍ മിനി സ്ക്രീനിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ വ്യക്തി ജീവിതത്തിലുണ്ടായ പരാജയം സംബന്ധിച്ച് മനസ് തുറന്നത്.

ഓര്‍ക്കാനും പറയാനും ഇഷ്ടമില്ലാത്ത കാര്യമാണത്. പക്ഷെ ഒന്ന് മാത്രം പറയാം, വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോള്‍ സമൂഹത്തിന് മുന്നില്‍ എപ്പോഴും സ്ത്രീകള്‍ മാത്രമാണ് കുറ്റക്കാര്‍, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആരും കാണില്ല. ആദ്യ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായ ശരീരികവും,മാനസികവുമായ ഉപദ്രവങ്ങള്‍ ഊഹിക്കാവുന്നതിനപ്പുറമായിരുന്നു. എന്‍റെ ജീവന് ഭീഷണി ഉണ്ടയിരുന്നതുകൊണ്ട് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട്. 2012 ല്‍ രണ്ടാമതും വിവാഹിതയായി മാനസികമായി പൊരുത്തപ്പെടാന്‍ സാധിക്കത്തതിനാല്‍ ബന്ധം വേര്‍പ്പെടുത്തി മീര പറയുന്നു.

മോഹന്‍ലാല്‍ നായകനായ 'തന്മാത്ര' എന്ന സിനിമയിലൂടെ മലയളികളെ കരയിപ്പിക്കുയും സന്തോഷിപ്പിക്കുകയും ചെയ്ത താരമാണ് മീരാ വാസുദേവ്. നിരവധി മലയാളം അഭിനയിച്ചിട്ടുണ്ടെങ്കിലും, 'തന്മാത്ര'യിലെ ലേഖ എന്ന ഒറ്റ വേഷംകൊണ്ടാണ് മീരയെ മലയാളികള്‍ നെഞ്ചിലേറ്റിയത്. ഏഷ്യാനെറ്റില്‍ ജനുവരി 27ന് തുടങ്ങുന്ന 'കുടുംബവിളക്ക്' എന്ന പരമ്പരയിലൂടെ താരം വീണ്ടും മലയാളത്തിലേക്ക് തിരികെയെത്തുകയാണ്. 

വലിയൊരു കുടുംബത്തിന്റെ കെടാവിളക്കായാണ് സുമിത്ര എന്ന കഥാപാത്രമായി മീരാ വാസുദേവ് എത്തുന്നത്. പരമ്പര സുമിത്ര എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നേറുന്നതെന്ന് മീര തന്നെ പറയുന്നുണ്ട്. 'സുമിത്ര നേരിടുന്ന അവഗണനകളെല്ലാംതന്നെ അവള്‍ സന്തോഷത്തോടെതന്നെ സ്വീകരിക്കുന്നു. സുമിത്ര നിങ്ങളോരുരുത്തരുമാണ്, രാവന്തിയോളം പണിയെടുത്തിട്ടും, നിനക്കെന്താണ് ഇവിടെ പണി എന്നുള്ള സ്ഥിരം പല്ലവി കേള്‍ക്കേണ്ടിവരുന്ന നിങ്ങളോരുരുത്തരുമാണ് സുമിത്ര'യെന്ന് മീര പറയുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത