'ഒരു വേദിയിൽ ശരിക്കും വീണു, ഇപ്പോൾ ആരെയും വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ല'; മേഘ്ന പറയുന്നു

By Web TeamFirst Published Jun 24, 2021, 11:00 AM IST
Highlights

ടെലിവിഷൻ ആരാധകരുടെ എവർഗ്രീൻ താരമാണ് മേഘ്ന വിൻസെന്റ്. വർഷങ്ങളായി  ടെലിവിഷൻ രംഗത്തുള്ള താരം അടുത്തിടെ പുതിയ പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. 

ടെലിവിഷൻ ആരാധകരുടെ എവർഗ്രീൻ താരമാണ് മേഘ്ന വിൻസെന്റ്. വർഷങ്ങളായി ടെലിവിഷൻ രംഗത്തുള്ള താരം അടുത്തിടെ പുതിയ പരമ്പരയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തി. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചുവരവ്. 

കുറച്ചുനാൾ സീരിയൽ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. ലോക്ക്ഡൌൺ ആരംഭിച്ചതിനിടെ പ്രേക്ഷകർക്കായി സ്വന്തം യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. സ്വന്തം വിശേഷങ്ങൾക്കൊപ്പം ചില  വെബ് സീരീസുകളും മേഘ്ന യൂട്യൂബിലൂടെ ചെയ്തിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുമായാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. സ്വകാര്യ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമായിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. കാലം പിന്നോട്ട് പോകാൻ സാധിച്ചാൽ എന്താണ് തിരുത്തുക എന്നായിരുന്നു ഒരു ചോദ്യം.  ഒന്നും തിരുത്തണ്ടാ എന്നായിരുന്നു മേഘ്നയുടെ മറുപടി. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് തന്നെ താനാക്കി മാറ്റിയത്. അതിനാൽ ഒന്നും തിരുത്തേണ്ടെന്നും മേഘ്ന പറഞ്ഞു.

തനിക്ക് ഇപ്പോൾ അമ്പത് കിലോ ഭാരമുണ്ട്. ഭാരം കുറയ്ക്കാൻ വർക്കൌട്ട് ചെയ്യണം. ദിവസവും കുറച്ചു സമയമെങ്കിലും വ്യായാമം ചെയ്യണം. പ്രായം 29 ആണ്. ജീവിതത്തിലെ ഒരു വേദിയിൽ ശരിക്കും വീണുപോയി. അത് തരണം ചെയ്ത് മുന്നോട്ടുപോയതുകൊണ്ട് സന്തോഷമായി ചിരിക്കാൻ കഴിയുന്നു. ഇപ്പോൾ ആരെയും വിശ്വസിച്ച് വഞ്ചിക്കപ്പെടാറില്ലെന്നും മേഘ്ന പറഞ്ഞു.

ജീവിതത്തിൽ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയാൽ എന്ത് ഗുണങ്ങളാകും പ്രതീക്ഷിക്കുകയെന്ന ചോദ്യത്തിന്, അങ്ങനെ സ്പെഷ്യൽ ക്വാളിറ്റീസ്  ഒന്നും വേണ്ടെന്നും തന്റെയടുത്ത് സത്യസന്ധമായി ഇരിക്കണമെന്നുമായിരുന്നു മേഘ്ന പറഞ്ഞത്. ആ ഭാഗത്തെങ്കിലും തന്നെ വഞ്ചിക്കാതിരിക്കുമല്ലോയെന്നും മേഘ്ന പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!