കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്? മേനക സുരേഷിന്‍റെ പ്രതികരണം ഇങ്ങനെ

Published : May 11, 2019, 04:55 PM ISTUpdated : May 11, 2019, 05:52 PM IST
കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്? മേനക സുരേഷിന്‍റെ പ്രതികരണം ഇങ്ങനെ

Synopsis

അച്ഛന്‍ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം

ചെന്നൈ: തെന്നിന്ത്യയില്‍ തിരക്കുള്ള താരമാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവ് സുരേഷിന്‍റെയും മകളായ കീര്‍ത്തി അതിവേഗം ഉയരങ്ങള്‍ കീഴടക്കുകയാണ്. എന്നാല്‍ കുറച്ചു ദിവസമായി കീര്‍ത്തിയെ ചുറ്റിപ്പറ്റി നടക്കുന്ന റൂമറുകളാണ് വാര്‍ത്തയാകുന്നത്. സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നുവെന്നും ചേരുന്നുവെന്നുമടക്കമുള്ള പ്രചാരണം ചൂടുപിടിക്കുകയാണ്. 

അച്ഛന്‍ സുരേഷ് കുമാറും മേനകയും ബിജെപിയുമായി സഹകരിച്ചതിന് പിന്നാലെ കീര്‍ത്തിയും ബിജെപിയിലേക്കെന്നതായിരുന്നു പ്രചാരണം. എന്നാല്‍ ഇതിനെതിരെ മേനകയുടെ പ്രതികരണമാണ് പുറത്തുവരുന്നത്.

ബിജെപിക്കായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രധാനമന്തിക്കൊപ്പം  താനും സുരേഷും ഒരു ചിത്രമെടുത്തിരുന്നു. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി  ഇതാണ് പ്രചാരണങ്ങളുടെ പ്രധാന കാരണം. 

ഞാനും ചിത്രത്തിലുള്ളതിനാല്‍ മകളും രാഷ്ട്രീയത്തിലേക്കെന്നും കീര്‍ത്തി സുരേഷ് ബിജെപിയിലേക്കന്നും വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കുടുംബപരമായി ബിജെപിയോട് താല്‍പര്യമുണ്ട്. എന്നാല്‍ കീര്‍ത്തി ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോഴത്തെ വാര്‍ത്തയില്‍ വാസ്തവമില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്