സിനിമാ പ്രൊമോഷനിടെ കോളേജ് വിദ്യാർത്ഥികൾക്കൊപ്പം നടൻ ഇന്ദ്രൻസ് ഡാന്‍സ് ചെയ്തതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍. ഈ പുതിയ നൃത്തം കണ്ടതോടെ, 'പാർവതി പരിണയം' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പഴയ ഡാൻസ് രംഗവും ആരാധകർക്കിടയിൽ വീണ്ടും ചർച്ചയായി.

ലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ഇന്ദ്രൻസ്. ഒരുകാലത്ത് മലയാള സിനിമയുടെ പിന്നാമ്പുറത്ത് തയ്യൽക്കാരനായി എത്തിയ ഇന്ദ്രൻസ് ഇന്ന് മോളിവുഡിലെ മികച്ച നടനാണ്. കോമഡി വേഷങ്ങൾ മാത്രമല്ല ക്യാരക്ടർ റോളുകൾ ചെയ്തും മലയാളികളുടെ മനസിനെ കീഴടക്കിയ ഈ അതുല്യപ്രതിഭ ഇന്ന് വാനോളം ഉയർന്ന് നിൽക്കുകയാണ്. എന്നാൽ അതിന്റെ യാതൊരു തലക്കനവും ഇല്ലാതെ സാധാണക്കാരനിൽ സാധാരണക്കാരനായി എളിമയും വിധേയത്വവും പ്രധാനം ചെയ്ത് നമുക്ക് മുന്നിലൂടെ അദ്ദേഹം നിറ ചിരിയോടെ നടന്നടുക്കുന്നുണ്ട്. വേറിട്ട അഭിനയത്തിലൂടെ തിളങ്ങുന്ന ഇന്ദ്രൻസിന്റെ ഡാൻസ് നമ്പറാണ് കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ഒരു സിനിമാ പ്രമോഷനിടെ കോളേജ് വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിയതായിരുന്നു ഇന്ദ്രൻസ്. എല്ലാവരുടേയും പ്രേത്സാഹനം കൊടുമ്പിരി കൊണ്ടപ്പോൾ അദ്ദേഹം ജെൻസി പിള്ളേർക്കൊപ്പം ഡാൻസ് കളിച്ചു. പയ്യന്മാരെ പിന്നിലാക്കി ‘ജനനായകനി’ലെ ​ഗാനത്തിന് ചുവടുവച്ച ഇന്ദ്രൻസിനെ കണ്ട് ഏവരും കയ്യടിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെ പഴയൊരു ഡാൻസ് വീഡിയോ ഓർമിപ്പിച്ച് 'ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ' എന്ന് പറയുകയാണ് ആരാധകർ. പാർവതി പരിണയം എന്ന ചിത്രത്തിലെ ​ഗാനരം​ഗമാണിത്.

'കള്ളിപ്പെണ്ണേ..' എന്ന് തുടങ്ങുന്ന ​ഗാനരം​ഗത്ത് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ് കാണാം. നടനൊപ്പം അഞ്ജു അരവിന്ദാണ് പെയറായി എത്തിയത്. ഈ ​ഗാനത്തിൽ സമീപ​കാലത്ത് ഇറങ്ങിയ പല സിനിമകളുടെ പാട്ടുകൾ ഉൾപ്പെടുത്തി ഷോർട് വീഡിയോകൾ പുറത്തിറങ്ങിയിരുന്നു. കോളേജിലെ ഡാൻസ് വീഡിയോ കണ്ട് ഈ ​ഗാനം കാണാൻ വന്നവരുടെ കമന്റുകളും യുട്യൂബിൽ കാണാനാകും. "പാർവതി പരിണയത്തിൽ ഇന്ദ്രൻസ് ചേട്ടന്റെ ഡാൻസ് ഉണ്ടെന്നു പറഞ്ഞിട്ട് കാണാൻ വന്നതാ, ഞെട്ടിപ്പോയി ഇത്രക്കും വിചാരിച്ചില്ല സൂപ്പർ", എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming