മണാലിയിൽ ദിവസങ്ങൾ ആഘോഷമാക്കി മെർഷീന നീനു; ചിത്രങ്ങൾ

Published : Dec 24, 2022, 02:07 PM IST
മണാലിയിൽ ദിവസങ്ങൾ ആഘോഷമാക്കി മെർഷീന നീനു; ചിത്രങ്ങൾ

Synopsis

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മെർഷീന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മെര്‍ഷീന നീനു. പരമ്പര സത്യ എന്ന പെണ്‍കുട്ടിയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു മെര്‍ഷീന നീനു. നിരവധി പരമ്പരകളില്‍ അഭിനയിച്ചെങ്കിലും സത്യ എന്ന കഥാപാത്രമായിരുന്നു അവരുടെ കരിയറിന്റെ വഴിതിരിവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിൽ തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

യാത്രകളെ ഇഷ്ടപ്പെടുന്നയാളാണ് മെർഷീന എന്ന് താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. മണാലി സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിക്കുന്നത്. തണുത്തുറഞ്ഞ ഹിമാചൽ ആസ്വദിക്കുന്ന ചിത്രങ്ങളാണ് മെർഷീന പകർത്തിയിരിക്കുന്നത്. താരം തന്റെ പിറന്നാൾ ആഘോഷിച്ചതും മണാലിയിൽ ആയിരുന്നു. നിരവധി ആളുകളാണ് ചിത്രങ്ങൾക്ക് പ്രതികരണം അറിയിക്കുന്നത്.

സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലൂടെ നിരവധി ആരാധകരാണ് മെർഷീനയ്ക്കുള്ളത്. സീരിയലിനൊപ്പം തന്നെ മോഡലിങ് രംഗത്തും സജീവമാണ് മെർഷീന. നീനുവിനെ സ്ക്രീനിൽ കണ്ട പ്രേക്ഷകർക്ക് ആദ്യം നല്ല മുഖപരിചയം തോന്നിയിരുന്നു. പിന്നീടാണ് അറിയുന്നത് വർഷങ്ങൾക്ക് മുൻപ് 'പാരിജാതം' എന്ന സീരിയിലിലൂടെ പ്രേക്ഷക മനം കവർന്ന രസ്നയുടെ സഹോദരിയാണ് മെർഷീന എന്ന്.

കുടുംബശ്രീ ശാരദയാണ് മെർഷീനയുടെ പുതിയ സീരിയൽ. സത്യ എന്ന പെൺകുട്ടി എത്തിയതിനു ശേഷം വിവാഹാലോചനകളൊക്കെ വരാറുണ്ടെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. 'തന്റേടമുള്ള കുട്ടിയാണെന്ന ഇമേജ് ഉള്ളത് കൊണ്ട് പ്രണയാഭ്യർഥന നടത്താൻ ആരെങ്കിലും മടിക്കുന്നുണ്ടോന്ന് അറിയില്ല. ശരിക്കും ജീവിതത്തിൽ പെട്ടെന്ന് സങ്കടവും കരച്ചിലും വരുന്ന വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയാണ് ഞാൻ. സത്യയുടെ ഷൂട്ടിങ്ങിനിടെ നിസാരമായ കാര്യത്തിന് വരെ ഞാൻ പിണങ്ങുമായിരുന്നു. അന്ന് സെറ്റിലുള്ളവർ പോലും എന്നെ കളിയാക്കും. ഒരുപാട് പെർഫോം ചെയ്യാനുള്ളത് കൊണ്ടാണ് ആ സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയതും ഏറ്റെടുത്തതെന്നും' മെർഷീന പറഞ്ഞിരുന്നു.

ALSO READ : പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച നടിമാര്‍; 2022 ലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക