'അച്ഛനെ കണ്ടിട്ടുള്ളത് ഒന്നോ രണ്ടോ തവണ, ആ സ്നേഹം അറിഞ്ഞിട്ടില്ല'; ലക്ഷ്മി മേനോൻ പറയുന്നു

Published : Mar 15, 2024, 08:40 PM IST
'അച്ഛനെ കണ്ടിട്ടുള്ളത് ഒന്നോ രണ്ടോ തവണ, ആ സ്നേഹം അറിഞ്ഞിട്ടില്ല'; ലക്ഷ്മി മേനോൻ പറയുന്നു

Synopsis

ടെലിവിഷൻ ഷോ അവതാരകനായാണ് മിഥുൻ കൂടുതൽ ജനപ്രീതി നേ‌ടുന്നത്.

സോഷ്യൽ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് മിഥുൻ രമേശും ലക്ഷ്മി മേനോനും. ഇവർ ഒരുമിച്ചുള്ള റീൽ വീഡിയോകൾ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവർ മിക്കപ്പോഴും കണ്ടന്റ് ആക്കാറുള്ളത്. ദുബായിൽ റേഡ‍ിയോ ജോക്കിയായ മിഥുൻ രമേശ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

ടെലിവിഷൻ ഷോ അവതാരകനായാണ് മിഥുൻ കൂടുതൽ ജനപ്രീതി നേ‌ടുന്നത്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മിഥുൻ രമേശ് ഇപ്പോൾ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മിയും മിഥുനും മനസ് തുറന്നത്. ലക്ഷ്മിയുടെ കുട്ടിക്കാലത്തെ അമ്മ വിവാഹമോചനം നേടിയതാണ്. ഇത് തന്നെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് ലക്ഷ്മി സംസാരിച്ചു.

അച്ഛന്റെ സ്നേഹമെന്താണെന്ന് ഞാൻ അറിഞ്ഞിട്ടേയില്ല. ഒന്നോ രണ്ടോ തവണയേ അച്ഛനെ ജീവിതത്തിൽ കണ്ടിട്ടുള്ളൂ. കണ്ടപ്പോഴും നമ്മളോട് വലിയ താൽപര്യമൊന്നും ഇല്ലാത്ത പെരുമാറ്റമായിരുന്നു. ഞാൻ മിഥുൻ ചേട്ടനെ കണ്ടപ്പോൾ എനിക്കൊരു ഫാദർ ഫി​ഗറ് പോലെയായിരുന്നു. ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നമുണ്ടെങ്കിലും തൻവി അനുഭവിക്കാൻ പാടില്ലെന്ന് എനിക്കൊരു നിർബന്ധമുണ്ട്. അത് കൊണ്ട് തന്നെ എന്തെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ അത് നമ്മൾ തീർക്കാനേ നോക്കുള്ളൂ. 

മാസ്റ്റർപീസ്, മമ്മൂട്ടി സാർ രാക്ഷസനടികർ: സോഷ്യൽ മീഡിയ ഭരിച്ച് 'ഭ്രമയു​ഗം', പുകഴ്ത്തി ഇതര ഭാഷക്കാരും

പകുതിക്ക് വെച്ച് ആ റിലേഷൻഷിപ്പ് വിട്ട് പോകില്ല. അതെന്റെ മനസിൽ ഉറപ്പുള്ള കാര്യമാണെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. മൂന്നാം വയസിലാണ് അച്ഛൻ ഒപ്പമില്ലെന്ന് മനസിലാക്കിയത്. അമ്മ വിവാഹമോചനം നേടി തറവാട്ടിലേക്ക് വന്ന് നിന്നപ്പോൾ ആർക്കും വലിയ താൽപര്യം ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി. ഇതേക്കുറിച്ച് മിഥുനും സംസാരിച്ചു. ഞാൻ വളർന്നത് കൂട്ടു കുടുംബത്തിലാണ്. ആ കൂട്ടു കുടുംബോ ഓരോ കുടുംബമായി മാറിയത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. കുടുംബം ബന്ധം തനിക്കിന്നും പ്രിയപ്പെട്ടതാണെന്ന് മിഥുൻ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി