‘മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതു പോലെയാണ് ആളുകൾ പെരുമാറിയത്‘; മിലിന്ദ് സോമൻ പറയുന്നു

Web Desk   | Asianet News
Published : Feb 11, 2021, 10:56 PM IST
‘മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതു പോലെയാണ് ആളുകൾ പെരുമാറിയത്‘; മിലിന്ദ് സോമൻ പറയുന്നു

Synopsis

തന്റെ നഗ്നചിത്രം പ്രകോപനപരമായിരുന്നുവെങ്കിൽ ഇൻസ്റ്റഗ്രാം അത് നീക്കം ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു. 

മോഡലും നടനുമായ മിലിന്ദ് സോമൻ, ഒരു ബീച്ചിലൂടെ പൂർണ നഗ്നനായി ഓടുന്നതിന്റെ ഒരു ഫോട്ടോ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇത് ഏറെ വാർത്താ പ്രാധാന്യം നേടുകയും സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ആ ചിത്രത്തോടുള്ള ആളുകളുടെ പ്രതികരണം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് പറയുകയാണ് മിലിന്ദ് സോമന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

“എന്തുകൊണ്ടെന്ന് എനിക്കറിയില്ല! ആളുകൾ മുമ്പ് ആരെയും നഗ്നരായി കണ്ടിട്ടില്ലാത്തതുപോലെയായിരുന്നു. ശരിക്കും ക്രേസി. ചില ആളുകളെയും സോഷ്യൽ മീഡിയയിൽ അവർക്ക് ലഭിക്കുന്ന പ്രതികരണങ്ങളേയും കാണുമ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെടുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും? കാരണം അത്തരമൊരു ആക്രമണമാണ് നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾ നെഗറ്റിവിറ്റി പ്രചരിപ്പിക്കുമ്പോൾ അത് ദഹിക്കാൻ പ്രയാസമാണ്. എന്റെ നഗ്നചിത്രത്തിന് 99 ശതമാനം ആളുകളും വൗ! ഇത് അത്ഭുതകരമാണ്! എന്നായിരുന്നു പ്രതികരിച്ചത്. എന്റെ ഭാര്യയാണ് ആ ചിത്രം പകർത്തിയത്. അല്ലാതെ ഫോട്ടോ എടുക്കാൻ ഞാൻ പുറത്തു നിന്ന് ഫോട്ടോഗ്രാഫറെ കൊണ്ടു വന്നതോ അല്ലെങ്കിൽ ഏതെങ്കിലും പത്രം പകർത്തിയതോ അല്ല. ആളുകൾ അൽപം ഞെട്ടിപ്പോയി എന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഇന്റർനെറ്റ് സംസ്കാരം പുതിയതായി അറിഞ്ഞുവരുന്നവർക്ക്. എന്റെ ചിത്രം ഒരു വേക്ക് അപ്പ് കോൾ ആണെന്നാണ് ഞാൻ കരുതുന്നത്,” മിലിന്ദ് സോമാൻ പറഞ്ഞു.

തന്റെ നഗ്നചിത്രം പ്രകോപനപരമായിരുന്നുവെങ്കിൽ ഇൻസ്റ്റഗ്രാം അത് നീക്കം ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു. ജന്മദിനത്തിൽ ആയിരുന്നു സോഷ്യൽ മീഡിയയിൽ അദ്ദേഹം ന​ഗ്ന ചിത്രം പങ്കുവച്ചത്. ഇതിന് പിനനാലെ മിലിന്ദ് സോമൻ ഏറെ ട്രോളിന് ഇരയാക്കപ്പെട്ടു. ഭാര്യ അങ്കിത കൺവാറായിരുന്നു ചിത്രം പകർത്തിയിരുന്നത്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍