എങ്ങും 'നേര്' എഫക്ട്; 'നേര് നിറഞ്ഞ മോരു'മായി മിൽമ !

Published : Dec 28, 2023, 06:41 PM IST
എങ്ങും 'നേര്' എഫക്ട്; 'നേര് നിറഞ്ഞ മോരു'മായി മിൽമ !

Synopsis

ഡിസംബർ 21ന് ക്രിസ്മസ് റിലീസ് ആയിട്ടാണ് നേര് തിയറ്ററുകളിൽ എത്തിയത്.

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം. അതുതന്നെയാണ് നേര് എന്ന സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഘടകം. ഈ കോമ്പോയിൽ ഒരുങ്ങി, സൂപ്പർ ഹിറ്റായി മാറിയ ദൃശ്യം ഫ്രാഞ്ചൈസി തന്നെയാണ് അതിന് കാരണം. ഹിറ്റിൽ കുറഞ്ഞതൊന്നും ഇവർ തങ്ങൾക്ക് തരില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം വിശ്വസിച്ചു. ആ വിശ്വാസം കാത്തു സൂക്ഷിക്കുന്നതാണ് നേരിന്റെ റിലീസ് ദിനം മുതൽ മലയാള സിനിമ കാണ്ടത്. പല റെക്കോർഡുകളെയും ഭേദിച്ച് നേര് ബോക്സ് ഓഫീസിലും കസറി. 

സമീപകാലത്തെ പരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ വമ്പൻ തിരിച്ചുവരവ് ആയ നേര് ആഘോഷമാക്കുകയാണ് ആരാധകരും. സോഷ്യൽ മീഡിയയിൽ എങ്ങും നേര് തന്നെയാണ് താരം. പല പോസ്റ്റുകളിലും മറ്റും നേര് എഫക്ട് കാണാൻ സാധിക്കും. അത്തരത്തിൽ മിൽമയുടെ ഒരു പരസ്യം ആണ് ശ്രദ്ധനേടുന്നത്. 

മോരിന്റെ പരസ്യം ആണ് മിൽമയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ മോര് എന്ന് എഴുതിയിരിക്കുന്നത് നേരിന്റെ ടൈറ്റിലിന് സമാനമായാണ്. ഒപ്പം 'നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്', എന്ന് ക്യാപ്ഷനും കൊടുത്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. 'ഒരു ലാലേട്ടൻ സിനിമയുടെ ഇംപാക്ട്, നേര് എഫക്ട്, ആന്റണി വക്കീൽ നോട്ടീസ് അയക്കും മിൽമേടത്തി ജാഗ്രതൈ, വിഖ്യാതമായ അമൂൽ പരസ്യങ്ങളെ ഓർമ്മിപ്പിക്കുന്ന മിൽമ പരസ്യം..', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ഡിസംബർ 21ന് ക്രിസ്മസ് റിലീസ് ആയിട്ടാണ് നേര് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ ചിത്രം നേടിയത് 21.76 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ഇതനുസരിച്ച് ആണെങ്കിൽ 2023ൽ ഏഴ് ദിവസം കൊണ്ട് മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. 218, ആർഡിഎക്സ്, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് യഥാക്രമം ഒന്ന് മുതൽ മൂന്ന് വരെയുള്ള സിനിമകൾ. വൈകാതെ തന്നെ നേര് അൻപത് കോടിയിലെത്തുമെന്നാണ് വിലയിരുത്തലുകൾ. 

'ചങ്കുപിടഞ്ഞ് അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരൽ'; ആഞ്ഞടിച്ച് അഭിരാമി സുരേഷ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത