'അവളുടെ അമ്മയോട് സമ്മതം ചോദിച്ചിട്ടാണ് കെട്ടിയത്. എന്നിട്ടാണ്...' : വരദയുമൊത്തുള്ള ചിത്രവുമായി ജിഷിന്‍

Web Desk   | Asianet News
Published : Jul 20, 2020, 04:12 PM IST
'അവളുടെ അമ്മയോട് സമ്മതം ചോദിച്ചിട്ടാണ് കെട്ടിയത്. എന്നിട്ടാണ്...' : വരദയുമൊത്തുള്ള ചിത്രവുമായി ജിഷിന്‍

Synopsis

അവളമ്മയോട് സമ്മതം ചോദിച്ചിട്ടാണ് അവളെ കെട്ടിയത്. എന്നിട്ടിപ്പോ കെട്ടിപ്പിടിച്ചൊരു ഫോട്ടോയെടുക്കുമ്പോള്‍ അവള്‍ക്ക് നാണം എന്നുപറഞ്ഞാണ് ജിഷിന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. മകന്‍ ജിയാനെവിടെയെന്നാണ് മിക്ക ആരാധകരും താരങ്ങളോട് ചോദിക്കുന്നത്.

ലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായ ദമ്പതികളാണ് ജിഷിനും വരദയയും. ഇവരുടെ മകന്‍ ജിയാനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. സോഷ്യല്‍മീഡിയയില്‍ സജീവമാകുകയും, ആരാധകരോട് നിരന്തരം സംവദിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിലൊരാളാണ് ജിഷിന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിന്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വരദയുടെ സഹോദരന്റെ വിവാഹത്തിനെടുത്ത ഇരുവരുമുള്ള ചിത്രമാണ് ജിഷിന്‍ പങ്കുവച്ചിരിക്കുന്നത്. അവളമ്മയോട് സമ്മതം ചോദിച്ചിട്ടാണ് അവളെ കെട്ടിയത്. എന്നിട്ടിപ്പോ കെട്ടിപ്പിടിച്ചൊരു ഫോട്ടോയെടുക്കുമ്പോള്‍ അവള്‍ക്ക് നാണം എന്നുപറഞ്ഞാണ് ജിഷിന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. മകന്‍ ജിയാനെവിടെയെന്നാണ് മിക്ക ആരാധകരും താരങ്ങളോട് ചോദിക്കുന്നത്.

ജിഷിന്റെ കുറിപ്പിങ്ങനെ

അവളുടെ അനിയന്റെ കല്യാണത്തിന് എടുത്ത ഫോട്ടോയാ. രണ്ടു കൂട്ടരുടെയും ഫോട്ടോഗ്രാഫറെ ഞങ്ങള് ശെരിക്കും മുതലാക്കി. ഗംഭീര ഫോട്ടോ സെഷന്‍ ആയിരുന്നു. ഇനീം കൊറേ ഉണ്ട്. വഴിയേ ഇടാം. ഇതിപ്പം ഫോട്ടോ കണ്ടാല്‍ ഞങ്ങളുടെ കല്യാണമാണോ നടന്നത് എന്ന് തോന്നിപ്പോകും. അതല്ലേലും ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ അങ്ങനെയാ. ക്യാമറ കണ്ടാല്‍ പിന്നെ ഒരു ആക്രാന്തമാ. എന്നാലും ഞാന്‍ കെട്ടിപ്പിടിച്ചു പോസ് ചെയ്യുമ്പോള്‍ അവള്‍ക്ക് എന്തോ ഒരു ചമ്മലോ, നാണമോ ഒക്കെ. കുറേപ്പേര്‍ നില്‍പ്പുണ്ടേ അവിടെ. അതിനെന്താ.. അല്ലേ?. എന്തിനാ ഇങ്ങനെ നാണക്കേട് വിചാരിക്കുന്നെ? ആര് കണ്ടാല്‍ എന്താ? എന്റെ ഭാര്യയെ അല്ലേ ഞാന്‍ കെട്ടിപ്പിടിക്കുന്നെ? അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ. എന്നിട്ടാ അവള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നെ. ഏതായാലും സദ്യയും കഴിച്ചു കല്യാണക്കുറിയും കാണിച്ചു പോയാല്‍ മതി എല്ലാരും. കേട്ടല്ലോ?

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍