എൻ.എം. ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം വലിയ ചര്‍ച്ചയായിരുന്നു. തന്നിൽ നിന്ന് വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്ന് ഹരീഷ് ആരോപിച്ചു.
കഴിഞ്ഞ ഏറെ വർഷക്കാലമായി മലയാള സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ആളാണ് എൻഎം ബാദുഷ. സിനിമ നിർമാണം അടക്കം ചെയ്യുന്ന ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള തർക്കം വലിയ തോതിൽ നടന്നിരുന്നു. തന്നിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപ ബാദുഷ തിരികെ നൽകിയില്ലെന്നായിരുന്നു ഹരീഷിന്റെ ആരോപണം. ഇക്കാര്യത്തിൽ വിശദീകരണമെല്ലാം നൽകിയെങ്കിലും ബാദുഷയുടെ പോസ്റ്റുകൾക്ക് താഴേ ഇപ്പോഴും വാങ്ങിയ കാശ് തിരിച്ച് കൊടുക്കണമെന്ന കമന്റുകളാണ് ധാരാളമായി വരുന്നത്. അത്തരമൊരു പോസ്റ്റിപ്പോൾ വൈറലായിരിക്കുകയാണ്.
'ദില്ലിയിലേക്ക് യാത്ര ചെയ്യുന്നു', എന്ന ക്യാപ്ഷനോടെ എയർപോർട്ടിൽ നിന്നുള്ളൊരു പോസ്റ്റാണ് ബാദുഷ ഷെയർ ചെയ്തത്. ഇതിന് താഴെ ഒരേ കമന്റുകളാണ് എല്ലാവരും ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 'Happy Journey but cash?', എന്നാണ് കമന്റുകൾ ഏറെയും. ഇത്തരത്തിൽ മൂവായിരത്തോളം കമന്റുകളാണ് ബാദുഷയുടെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എയർ ഇന്ത്യ തന്നെ കടത്തിൽ ആണ്. 'ദയവായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുക' എന്നാണ് ഇവയ്ക്ക് താഴേ വരുന്ന കമന്റുകൾ. 'ഇത്രേം happy journey message കിട്ടുന്നതും ആദ്യമായിട്ടായിരിക്കും, കടം മേടിച്ച കാശ് തിരിച്ചു കൊടുത്തിട്ട് പോ, ഇത്രയും ഫാൻസുള്ള കടക്കാരൻ ലോകത്തുണ്ടാകില്ല', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
അതേസമയം, ഹരീഷ് കണാരന് ഏഴ് ലക്ഷം രൂപയാണ് ഇനി കൊടുക്കാനുള്ളതെന്നും ബാങ്ക് ഡീറ്റൈൽസുണ്ടെന്നും നിയമപരമായിട്ടാകും അക്കാര്യം തീരുമാനിക്കുകയെന്നും ബാദുഷ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ കുടുംബക്കാരെ വരെ ഇക്കാര്യം മോശമായി ബാധിച്ചുവെന്നും ബാദുഷ പറഞ്ഞിരുന്നു.



