ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ ?: മിഥുന്റെ രോ​ഗശാന്തിക്ക് നേർച്ച, തിരുപ്പതിയിൽ മൊട്ടയടിച്ച് ലക്ഷ്മി

Published : Dec 01, 2023, 04:03 PM ISTUpdated : Dec 01, 2023, 04:32 PM IST
ഇതിൽ കൂടുതൽ എന്ത് ചോദിക്കാൻ ?: മിഥുന്റെ രോ​ഗശാന്തിക്ക് നേർച്ച, തിരുപ്പതിയിൽ മൊട്ടയടിച്ച് ലക്ഷ്മി

Synopsis

മർച്ച് ആദ്യവാരം ആണ് തനിക്ക് ബെല്‍സ് പാഴ്സി രോ​ഗം പിടിപെട്ടതായി മിഥുൻ രമേശ് അറിയിച്ചത്.

കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ് മിഥുൻ രമേഷ്. അനുജൻ, കുട്ടി വില്ലൻ, സുഹൃത്ത് വേഷങ്ങളിൽ എത്തി വെള്ളിത്തിരയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ മിഥുൻ ഇപ്പോൾ മലയാളത്തിലെ മികച്ചൊരു അവതാരകൻ കൂടിയാണ്. ഏത് ഷോ ആയാലും ആർജെ കൂടിയായ മിഥുൻ ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മിഥുന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ തന്റെ ഭാ​ര്യ ലക്ഷ്മിയെ കുറിച്ച് മിഥുൻ പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. 

ഏതാനും മാസങ്ങൾക്ക് മുൻപ് മിഥുന് ബെല്‍സ് പാഴ്സി രോഗം പിടിപ്പെട്ടിരുന്നു. അന്ന് മിഥുന്റെ രോ​ഗശാന്തിക്കായി ലക്ഷ്മി നേർന്ന നേർച്ച നിവർത്തിയാക്കിയതിനെ കുറിച്ചുള്ളതാണ് പോസ്റ്റ്. തിരുപ്പതിയിൽ കുടുംബസമേതം എത്തി ലക്ഷ്മി മൊട്ടയടിച്ചുവെന്ന് മിഥുൻ പറയുന്നു. 

"മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി", എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മിഥുൻ കുറിച്ചത്. 

ഇതിൽ കൂടുതൽ ഞാൻ എന്ത് ചോദിക്കാൻ ? സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവർത്തിക്ക് നന്ദി. സ്നേഹവും പോസിറ്റിവിറ്റും കൊണ്ടുള്ള രോ​ഗശാന്തിയിൽ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുക ആണെന്നും മിഥുൻ രമേശ് കുറിക്കുന്നു. 

എതിരാളിയില്ലാതെ വിജയ് ചിത്രം, തിയറ്റർ പൂരപ്പറമ്പാക്കി 'അനിമൽ', പ്രി-സെയിലിലൂടെ ഷാരൂഖിനെ മറികടന്ന് രൺബീർ !

2023 മർച്ച് ആദ്യവാരം ആണ് തനിക്ക് ബെല്‍സ് പാഴ്സി രോ​ഗം പിടിപെട്ടതായി മിഥുൻ രമേശ് അറിയിച്ചത്. താല്‍ക്കാലികമായി മുഖം ഒരു വശത്തേക്ക്  കോടുന്ന രോ​ഗാവസ്ഥയാണിത്. മാർച്ച് അവസാനം ആയപ്പോഴേക്കും സുഖം പ്രാപിച്ച മിഥുൻ വീണ്ടും ജോലികൾക്കായി മടങ്ങിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി