ബാസീഗര്‍ ഇനിയില്ല; മൊഹബത്ത് റിവ്യു

By Web TeamFirst Published Dec 21, 2019, 2:43 PM IST
Highlights

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൊഹബത്ത് എന്ന പരമ്പരയുടെ റിവ്യു.

സംപ്രേക്ഷണമാരംഭിച്ച് വളരെ പെട്ടന്നുതന്നെ ജനഹൃദയങ്ങളിലിടം പിടിച്ച പരമ്പരയാണ് മൊഹബത്ത്. അമന്‍ റോഷ്‌നി എന്നിവരുടെ പ്രണയത്തിന്റെ കഥ, ജിന്ന് എന്ന സങ്കല്‍പ്പവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന പരമ്പരയാണിത്. കെട്ടുകഥയോടൊപ്പം മനോഹരമായ പ്രണയം അവതരിപ്പിക്കാന്‍ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതുതന്നെയാണ് പരമ്പരയുടെ ജനപ്രീതിയുടെ കാരണവും. സമ്പന്ന കുടുംബത്തിലെ അമന്‍, തന്റെ ഉപ്പ സമ്പത്തിനായി ചെയ്‍ത ചെയ്‍തികളുടെ ഫലമനുഭവിക്കുന്ന ചെറുപ്പക്കാരനാണ്. അമനെ ജിന്നിന് നല്‍കാം എന്നായിരുന്നു ഉപ്പ ജിന്നിന് നല്‍കിയ വാക്ക്. അമനെ ഇല്ലാതാക്കാന്‍ ജിന്ന് ശ്രമിക്കുന്നതും, അതിനെതിരെ അമന്‍ എന്ന യുവാവ് നയിക്കുന്ന ഒറ്റയാള്‍ പോരാട്ടവുമാണ് കഥാതന്തു. എന്നാല്‍ മാന്ത്രികതയില്‍ അമന് കൂട്ടായുള്ളത് ബാസീഗര്‍ എന്നുവിളിക്കുന്ന ഒരു പരുന്താണ്.

ഇനി അമന് ജിന്നിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയില്ലെന്നും, അതിനായി പണ്ട് ഉപ്പ പുഴയിലൊഴുക്കിയ അയാന എന്ന പെണ്‍കുട്ടിയെ അമന്‍ നിക്കാഹ് കഴിക്കണമെന്നും ഉപദേശി ഉപദേശിക്കുന്നുണ്ട്. പുഴയില്‍നിന്ന് അയാനയെ കിട്ടിയത് ഒരു ബാര്‍ ഡാന്‍സറായ സല്‍മ എന്ന സ്ത്രീയ്ക്കായിരുന്നു. അവര്‍ അവളെ റോഷ്‌നി എന്ന് പേരിട്ടുവിളിച്ചു. പണത്തോട് അത്യാര്‍ത്തിയുള്ള കഥാപാത്രമാണ് സല്‍മ. റോഷ്‌നി വലുതാകുമ്പോള്‍ വലിയ സ്ത്രീധനം വാങ്ങി അവളെ കെട്ടിക്കാനാണ് സല്‍മ ആഗ്രഹിക്കുന്നതും. എന്നാല്‍ സല്‍മയുടെ പ്ലാന്‍ എല്ലാം തകിടം മറിച്ചുകൊണ്ട് അമന്‍ റോഷ്‌നിയെ സ്വന്തമാക്കുന്നു.

അവരുടെ പ്രണയത്തിലൂടെയും വീട്ടിലെ വിശേഷങ്ങളിലൂടെയുമാണ് കഥ പുരോഗമിക്കുന്നത്. മകന്‍ ഒരു ബാര്‍ഡാന്‍സറുടെ മകളെ വിവാഹം കഴിച്ചതിന്റെ സങ്കടത്തിലാണ് അമന്റെ ഉമ്മ. ജിന്നിന്റെ കയ്യില്‍നിന്ന് രക്ഷപ്പെടാന്‍ മകന് റോഷ്‌നിയെ ആവശ്യമാണെന്നറിഞ്ഞിട്ടും, റോഷ്‌നിയെ ഉമ്മ മരുമകളായി അംഗീകരിക്കുന്നില്ല. എന്നാല്‍ വീട്ടിലുള്ള മറ്റെല്ലാവരും റോഷ്‌നിയെ സ്‌നേഹിക്കുന്നുണ്ട്. വിവാഹസല്‍ക്കാരത്തിന്റെ അന്ന് വീട്ടിലുണ്ടായ പ്രശ്‌നങ്ങള്‍കാരണം തന്നിലെ പാതിജിന്ന് പുറത്തെത്തുന്നു. അങ്ങനെ നില്‍ക്കുന്ന അവസരത്തില്‍ അമന്റെ അടുത്തെത്തുന്ന റോഷ്‌നിയെ അമന്‍ അക്രമിക്കുകയുയാണ്. എന്നാല്‍ പിറ്റേന്നുതന്നെ അമന്‍ സാധാരണ പോലെയാവുകയും റോഷ്‌നിയോട് കൂടുതല്‍ പ്രണയത്തോടെ പെരുമാറുകയുമാണ്.

റോഷ്‌നി വന്നതുമുതല്‍ തങ്ങളോടുള്ള സ്‌നേഹം കുറഞ്ഞെന്നാണ് അമന്റെ സഹോദരിമാര്‍ കരുതുന്നത്. അമന്റേയും റോഷ്‌നിയുടേയും പ്രണയം അവര്‍ സ്‌നേഹത്തോടെ കാണുന്നുണ്ട്. അത്തരം രംഗങ്ങളെല്ലാം പരമ്പരയ്ക്ക് കൂടുതല്‍ മനോഹാരിത നല്‍കുകയാണ്. അമന്‍ അനിയത്തിമാരോടും റോഷ്‌നിയോടും സഹോദരിയുടെ മകനോടും കൂടെ കഥ പറഞ്ഞിരിക്കുകയാണ്. ജിന്നിന്റെ കഥയാണ് പറയുന്നത്. തന്റെ മാന്ത്രികശക്തികളുപയോഗിച്ചാണ് കഥ പറയുന്നത്. എന്നാല്‍ അതേസമയം ജിന്നിന്റെ കൂട്ടാളി മരിച്ചവരുടെ പടയിലെ മൂന്ന് പേരുമായി എത്തുകയാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ ലക്ഷ്യം അമനല്ല, അയാനയാണ്. അങ്ങനെ അമനെ തല്ലി നിലത്തിട്ട് അവര്‍ അയാനയ്ക്കുനേരെ തിരിയുന്നു. അസ്ത്രമുപയോഗിച്ച് അയാനയെ ഇല്ലാതാക്കാനാണ് അവര്‍ശ്രമിക്കുന്നത്. എന്നാല്‍ അമ്പ് അയാനയ്ക്ക് കൊള്ളുന്നതിന് മുന്നേ ബാസീഗര്‍ ആ അമ്പിനു മുന്നിലേക്ക് പറന്നുവന്ന് അമ്പുകള്‍ സ്വയം വരിക്കുകയാണ്. ബാസീഗര്‍ മരിക്കുന്നതോടെ ജിന്നിന്റെ പടയാളികള്‍ പോകുന്നു. അങ്ങനെ മരിച്ചുവീണ ബാസീഗറിനെ കാണിച്ചാണ്  പുതിയ ഭാഗം അവസാനിക്കുന്നത്.

അമന്റെ സന്തതസഹചരിയാണ് നഷ്‍ടമായിരിക്കുന്നത്. ഇനി അമന്റെ കഴിവുകള്‍ എങ്ങനെയാണ് ഉപയോഗിക്കുക. ജിന്നിന്റെ കയ്യില്‍നിന്ന അമന് ഇനി രക്ഷപ്പെടാന്‍ കഴിയുമോ. ആകാംക്ഷകള്‍ക്കിടയിലും, ഹൃദയം കുളിര്‍ക്കുന്ന പ്രണയമഴ ആസ്വദിക്കാന്‍ കാത്തിരുന്ന് കാണുക.

click me!