കീഴ്‌മേല്‍ മറിഞ്ഞ തിരക്കഥ, ഞെട്ടിത്തരിച്ച് പ്രേക്ഷകര്‍ ; മൊഹബത്ത് റിവ്യു

Web Desk   | Asianet News
Published : Jan 30, 2020, 01:01 PM IST
കീഴ്‌മേല്‍ മറിഞ്ഞ തിരക്കഥ, ഞെട്ടിത്തരിച്ച് പ്രേക്ഷകര്‍ ; മൊഹബത്ത് റിവ്യു

Synopsis

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൊഹബത്ത് എന്ന പരമ്പരയുടെ റിവ്യു.

സംപ്രേഷണം ആരംഭിച്ച് പെട്ടെന്നുതന്നെ പ്രേക്ഷകപിന്തുണ ലഭിച്ച പരമ്പരയാണ് മൊഹബത്ത്. അനിര്‍വചിനീയമായ മുഹൂര്‍ത്തങ്ങളാണ് പരമ്പരയെ വേറിട്ടുനിര്‍ത്തുന്ന ഘടകം. മനോഹരമായ പ്രണയകഥ പറയുന്ന മൊഹബത്തിന്റെ ചുവട് ജിന്നും മാന്ത്രികവിദ്യകളും നിറഞ്ഞ നാടോടിക്കഥയില്‍ ഭദ്രമാണ്. അമന്‍ റോഷ്‌നി എന്നീ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ടുപോകുന്നത്.

അമന്റെ ഉപ്പ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി അമനെ ജിന്നിനു നല്‍കിക്കൊണ്ട് സ്വത്തുക്കള്‍ പടുത്തുയര്‍ത്തി എന്നാണ് ഇത്രയുംനാള്‍ പരമ്പര പറഞ്ഞുവച്ചത്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ കഥയാകെ മാറിമറിയുകയാണ് ചെയ്യുന്നത്. റോഷ്‌നിയെ ജിന്ന് കൊന്നതിന്റെ വിഷമത്തിലാണ് അമന്‍, വിരഹത്തിന്റെ വേദന അമനെ ആകെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. അതേസമയം ജിന്ന് വീട്ടിലേക്കെത്തുകയും, അമന്റെ ഉമ്മയെ കാണുകയും ചെയ്യുന്നു. അപ്പോഴാണ് ആ സത്യം എല്ലാവരോടുമായി ഉമ്മ പറയുന്നത്. ജിന്ന് എന്ന് കരുതിയത്, യഥാര്‍ത്ഥത്തില്‍ അമന്റെ സഹോദരന്‍ തന്നെയാണ്. അമന്റെ ഇരട്ടസഹോദരനെയാണ് അമന്റെ ഉപ്പ ജിന്നിന് നല്‍കിയത്, ഇക്കാലമത്രയും അമന്റെ ഉമ്മ സത്യങ്ങള്‍ അമനില്‍നിന്ന് മറ്റും മറച്ചിരിക്കുകയാണ്.

എന്നാല്‍ ഞെട്ടിക്കുന്ന സത്യമായി പുറത്തുവരുന്നത്, അമന്റെ ഉമ്മ തന്നെയാണ് യഥാര്‍ത്ഥത്തില്‍ അന്ധകാരത്തിന്റെ അധിപ എന്നതാണ്. വീട്ടിലെത്തിയ അമന്റെ ഇരട്ടസഹോദരനും അമന്റെ ഉമ്മയും തമ്മിലുള്ള സംഭാഷണങ്ങളും, പ്രവൃത്തിയും അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അമന്റെ ഉമ്മ തന്നെയാണ് ഇതുവരേയും നടന്ന എല്ലാ പ്രശ്‌നത്തിന്റേയും കാരണക്കാരി.

 കൂടാതെ മരണപ്പെട്ട റോഷ്‌നി കഴിഞ്ഞ ജന്മത്തിന്റെ ഡീക്കോഡറുകളില്ലാതെ പുനര്‍ജനിച്ചുവരികയാണ്. എന്താണ് റോഷ്‌നിയുടെ വരവിന്റെ ഉദ്ദേശ്യം എന്നത് തീര്‍ത്തും മറഞ്ഞിരിക്കുകയാണ്.

വരും ദിവസങ്ങളില്‍ പരമ്പര കൂടുതല്‍ കലുഷിതമാകുമെന്നതില്‍ അതിശയമില്ല. എന്നാല്‍ എന്താകും പരമ്പര ഒളുപ്പിച്ചിരിക്കുന്ന ആ ആകാംക്ഷയൂറുന്ന മുഹൂര്‍ത്തങ്ങള്‍ എന്നറിയാന്‍ കാത്തിരിക്കുക തന്നെവേണം.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്