Mohanlal viral pic : 'ആ ഫോട്ടോയ്ക്ക് പിന്നില്‍'; ബറോസ് ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്

Published : Dec 22, 2021, 10:59 AM IST
Mohanlal viral pic : 'ആ ഫോട്ടോയ്ക്ക് പിന്നില്‍'; ബറോസ് ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച്

Synopsis

ബറോസ് ലൊക്കേഷനിലെ മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ (Mohanlal) കൗതുകകരമായ പല കാന്‍ഡിഡ് ചിത്രങ്ങളും പകര്‍ത്തിയിട്ടുള്ള ഛായാഗ്രാഹകനും സംവിധായകനുമാണ് അനീഷ് ഉപാസന (Aneesh Upaasana). അനീഷിന് ക്രെഡിറ്റ് കൊടുത്തുകൊണ്ട് ഇന്നലെയും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഒരു ഗോട്ടിയിലൂടെ നോക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍. ആ ചിത്രം പകര്‍ത്തിയ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അനീഷ്.

അനീഷ് ഉപാസനയുടെ കുറിപ്പ്

"ദേ ഗോട്ടിക്കുള്ളിൽ ഞാൻ.."
(ലൊക്കേഷൻ ബറോസ്)
വിഷ്ണു : അനീഷേട്ടാ ലാൽ സാർ വന്നിട്ടുണ്ട്..
ഞാൻ : ആണോ..? ശെരി ക്യാമറ താ.. ഒന്ന് പുറകെ പോയി നോക്കട്ടെ.. എന്തേലും തടഞ്ഞാലോ...😎
സ്റ്റാൻഡിൽ ഉറപ്പിച്ച ക്യാമെറയെടുത്ത് സാറിന്‍റെ പുറകെ പോകുന്ന ഞാൻ 
ബറോസിന് വേണ്ടിയൊരുക്കിയ കൂറ്റൻ സെറ്റിനകത്ത് സഹപ്രവർത്തകർക്ക് കൃത്യമായ നിർദ്ദേശം നൽകുന്ന ലാൽ സാറിനെ ഞാൻ ക്യാമറയിൽ പകർത്താൻ തുടങ്ങി.. അല്പ നേരത്തിന് ശേഷം പുറത്തേക്കിറങ്ങിയ ലാൽ സാറിനടുത്ത് കലാസംവിധായകൻ സന്തോഷ് രാമൻ ആർട്ട് പ്രോപ്പർട്ടികൾ പലതും കാണിച്ച് തുടങ്ങി... എല്ലാം ഒന്നിനൊന്ന് മെച്ചം.. പെട്ടെന്നായിരുന്നു ഒരു ഗോട്ടി കയ്യിൽ കിട്ടിയത്..
കൂടെ നിന്നവരോടായി ലാൽ സാർ : ഇത് നന്നായിട്ടുണ്ടല്ലേ.. നോക്കൂ.. ഇതിലെന്നെ കാണാം..
(കുട്ടിത്തം തുളുമ്പുന്ന ചിരി)
ഒരു കുഞ്ഞ് സംസാരിക്കുന്നത് പോലെയാണ് സാർ ആ ഗോട്ടിയെ കുറിച്ച് സംസാരിച്ചത്.. ഒരു പക്ഷേ ആ സമയത്ത് എന്നെ ക്യാമെറയെടുക്കാൻ പ്രേരിപ്പിച്ചതും ആ വാക്കുകളാവാം..
ഈ ഒറ്റ ഫോട്ടോ മാത്രമേ എനിക്കെടുക്കാൻ കഴിഞ്ഞുള്ളു.. അതിനുള്ളിൽ സാർ മുഖത്ത് നിന്നും ഗോട്ടി മാറ്റിയിരുന്നു... 
ക്യാമറ കൈയിലെടുത്തപ്പോൾ തന്നെ മനസ്സിൽ കുറിച്ചതാണ് ആ ഗോട്ടിയിൽ സാറിന്‍റെ മുഖം പതിയണമെന്ന്...
പതിഞ്ഞു..❤️
മനസ്സിൽ കണ്ട ചിത്രം മനസ്സിനേക്കാൾ വേഗതയിൽ  ക്യാമറയിൽ പകർത്തിയതിന്‍റെ സന്തോഷത്തിലാണ് ഞാൻ ❤️
ഇപ്പൊ സാറിന്റെ വാട്സാപ്പ് ഡിപി ആണ് ഈ ചിത്രം.

മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ നേരത്തെ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്‍തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് മരക്കാര്‍ പ്രൊമോഷനിടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടുപോയതിനെത്തുടര്‍ന്നാണ് കണ്ടിന്യുവിറ്റി പ്രശ്‍നം ഉള്‍പ്പെടെ ഉണ്ടായത്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിദേശിയായ പെണ്‍കുട്ടിക്ക് ഉള്‍പ്പെടെ കൊവിഡ് പശ്ചാത്തലത്തില്‍ യാത്രാ തടസ്സമുണ്ടായിരുന്നു. ജീത്തു ജോസഫിന്‍റെ റാം ഉള്‍പ്പെടെ അഭിനയിക്കുന്ന മറ്റു ചില പ്രോജക്റ്റുകളും മോഹന്‍ലാലിന് പൂര്‍ത്തിയാക്കാനുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും