ഊഞ്ഞാലാടി ഓണം ആഘോഷിച്ച് 'മൗനരാഗം' താരങ്ങൾ; ലൊക്കേഷൻ വീഡിയോ പങ്കുവച്ച് ഐശ്വര്യ

Published : Sep 10, 2022, 07:05 PM IST
ഊഞ്ഞാലാടി ഓണം ആഘോഷിച്ച് 'മൗനരാഗം' താരങ്ങൾ; ലൊക്കേഷൻ വീഡിയോ പങ്കുവച്ച് ഐശ്വര്യ

Synopsis

ഓണാഘോഷമായിരുന്നു ഈ വാരം എല്ലാ സീരിയൽ സെറ്റുകളിലെയും വിശേഷം

പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. പ്രദീപ് പണിക്കരാണ് മൗനരാഗത്തിലെ നായികയായ ഐശ്വര്യ റംസായിയെ ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ചത്. അന്യഭാഷ നടിയായ ഐശ്വര്യയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഓണാഘോഷമായിരുന്നു ഈ വാരത്തിലെ എല്ലാ സീരിയൽ സെറ്റുകളിലെയും വിശേഷം. അത്തരത്തിൽ ഓണ വിശേഷം പങ്കിട്ടിരിക്കുകയാണ് ഐശ്വര്യയും.

ഷൂട്ടിംഗ് ലൊക്കേഷനിൽ സാരിയുടുത്ത് ഊഞ്ഞാൽ ആടുന്ന വീഡിയോയാണ് ഐശ്വര്യ പങ്കുവെച്ചിരിക്കുന്നത്. ഊഞ്ഞാൽ ആട്ടുന്നത് സീരിയലിലെ ഐശ്വര്യയുടെ നായകൻ നലീഫ് ജിയയാണ്. ഏറെ ആഹ്ലാദത്തോടെയാണ് താരങ്ങൾ ഓണത്തിനെ വരവേറ്റത് എന്ന് തെളിയിക്കുന്നതാണ് വീഡിയോ. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്നത്. സീരിയലിലെ മറ്റ് താരങ്ങളെയും ഊഞ്ഞാലിന് ചുറ്റും കാണാം.

ഊമയായ കല്ല്യാണിയുടെയും  കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് മൗനരാ​ഗം പരമ്പര പറയുന്നത്. കിരണായി പരമ്പരയിലെത്തുന്നത് നലീഫാണ്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ നലീഫിന്റെ ആദ്യ പരമ്പരയാണ് മൗനരാഗം. നായികയായ കല്ല്യാണിയായി പരമ്പരയിലെത്തുന്നത് തമിഴ് പരമ്പരകളിലൂടെ അഭിനയത്തിലേക്കെത്തിയ ഐശ്വര്യ റാംസായിയാണ്.

ALSO READ : 300 കോടിക്കു മുകളില്‍ ബജറ്റ്; മഹാഭാരതം വെബ് സിരീസ് ആക്കാന്‍ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍

കാലങ്ങളായി ആരാധകർ കാത്തിരുന്ന പരമ്പരയിലെ കല്യാണി കിരൺ വിവാഹം പോയ എപ്പിസോഡുകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഏഷ്യാനെറ്റിലെ മറ്റ് സീരിയലിലെ താരങ്ങളും പങ്കെടുത്ത കളർഫുൾ കല്യാണമായിരുന്നു അത്. സിനിമാ താരം ശ്വേതാ മേനോന്‍, കുടുംബവിളക്ക് കഥാപാത്രങ്ങളായ പ്രതീഷ്, സഞ്ജന, പാടാത്ത പൈങ്കിളിയിലെ കണ്മണി, തൂവല്‍സ്പര്‍ശത്തിലെ മാളു, ശ്രേയ നന്ദിനി തുടങ്ങിയവരെല്ലാം മൌനരാഗം  വിവാഹ റിസപ്ഷനായി എത്തിയിരുന്നു. ആ വീട്ടിൽ ഓരോ ദിവസവും എന്ത് നടക്കുന്നു എന്ന് കാണാനുള്ള ആകാംഷയിലാണ് ആരാധകർ.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍