'സോണിയ എന്താ അലീന ടീച്ചർക്കൊപ്പം'; റീൽസ് വീഡിയോ വൈറല്‍

Published : Oct 06, 2021, 11:10 PM IST
'സോണിയ എന്താ അലീന ടീച്ചർക്കൊപ്പം'; റീൽസ് വീഡിയോ വൈറല്‍

Synopsis

ഏഷ്യാനെറ്റിലെ തന്നെ അമ്മയറിയാതെ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അലീന ടീച്ചറാണ് ശ്രീശ്വേതയ്ക്കൊപ്പം വീഡിയോയിലുള്ളത്. 

പ്രദീപ് പണിക്കര്‍ രചന നിർവഹിച്ച് മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് മൗനരാഗം.  പരമ്പര ഇരുകയ്യും നീട്ടി പ്രേക്ഷകർ ഏറ്റെടുത്തു. വൈകാതെ അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരും പ്രേക്ഷക പ്രിയം നേടി. പരമ്പരയിൽ കല്യാണിയും കിരണും സോണിയയുമായി എത്തുന്നത് ഐശ്വര്യ റാംസായ്, നലീഫ്, ശ്രീശ്വേത മഹാലക്ഷ്മി എന്നിവരാണ്. സോണിയായി എത്തുന്ന ശ്രീശ്വേത പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റിലെ തന്നെ അമ്മയറിയാതെ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അലീന ടീച്ചറാണ് ശ്രീശ്വേതയ്ക്കൊപ്പം വീഡിയോയിലുള്ളത്. അലീന ടീച്ചർ എന്നാൽ എല്ലാവർക്കും അറിയാവുന്നതുപോലെ ശ്രീതു കൃഷ്ണനൊപ്പമുള്ള റീൽ വീഡിയോ ആണ് ശ്രീശ്വേത പങ്കുവച്ചിരിക്കുന്നത്. അമ്മയറിയാതെയിലെ അലീന  ടീച്ചർ എങ്ങനെ സോണിയക്കൊപ്പം എത്തിയെന്നാണ് ആരാധകരുടെ രസകരമായ കമന്റുകൾ.

അഡ്വക്കേറ്റ് അലീന പീറ്റർ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ശ്രീതു അമ്മയറിയാതെയിൽ അവതരിപ്പിക്കുന്നത്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് പരമ്പര പറയുന്നത്.  നേരത്തെ സൂചിപ്പിച്ചതുപോലെ മൌനരാഗത്തിൽ നായക കഥാപാത്രമായ കിരണിന്റെ സഹോദരിയ സോണിയയാണ് ശ്രീശ്വേത വേഷമിടുന്നത്. രണ്ട് പരമ്പരയിലെ താരങ്ങളായിട്ടും ഇരുവരും ഒരുമിച്ചെത്തിയതെങ്ങനെയാണെന്നാണ് ആരാധകരുടെ ചോദ്യം.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍