മകളുടെ പേര് പങ്കുവച്ച് മൃദുലയും യുവയും; ആശംസകളുമായി ആരാധകര്‍

Published : Sep 16, 2022, 10:24 PM IST
മകളുടെ പേര് പങ്കുവച്ച് മൃദുലയും യുവയും; ആശംസകളുമായി ആരാധകര്‍

Synopsis

ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് മൃദുല

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരജോഡിയാണ് മൃദുല വിജയ്‍യും യുവ കൃഷ്ണയും. മൃദ്വ എന്ന് ആരാധകര്‍ വിളിക്കുന്ന ഇരുവരും മിനിസ്‌ക്രീനിലും സോഷ്യല്‍മീഡിയയിലും സജീവമാണ്. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളാണ് മൃദുലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. തുമ്പപ്പൂ എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് താനൊരു അമ്മയാകാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷം അവര്‍ പങ്കുവച്ചത്. പിന്നാലെ പരമ്പരയില്‍ നിന്ന് ഒരു ഇടവേളയും എടുത്തിരുന്നു മൃദുല. ഈ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്‍തിരുന്നു അവര്‍. ഇപ്പോഴിതാ മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മൃദുല വിജയ്.

'ഞങ്ങളുടെ സ്‌നേഹത്തിന്റെ പ്രതീകം' എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനിട്ട പേര് സഹിതം മൃദുല സോഷ്യേല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ധ്വനി കൃഷ്ണ' എന്നാണ് മകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. മകള്‍ ഉണ്ടായ ശേഷം ആദ്യമായി പങ്കുവയ്ക്കുന്ന ചിത്രമായതിനാലാകണം 'ഞങ്ങളുടെ കൊച്ചു രാജകുമാരിയെ പരിചയപ്പെടുത്തുന്നു' എന്ന് യുവ കൃഷ്ണ കുറിച്ചത്. ആന്‍ മരിയ, ദിയ മേനോന്‍, ആതിരാ മാധവ്,  തുടങ്ങി സഹപ്രവര്‍ത്തകരില്‍ പലരും മൃദുലയുടെ പോസ്റ്റിന്റെ കമന്‍റ് ബോക്സില്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആരാധകരും സന്തോഷമറിയിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകളുമായെത്തിയിട്ടുണ്ട്. ഹിന്ദു ആചാരപ്രകാരം വീട്ടില്‍ വച്ചായിരുന്നു പേരിടല്‍ ചടങ്ങ് നടന്നത്. ഒരു ചെവിയില്‍ വെറ്റില വച്ച്, മറു ചെവിയില്‍ കുഞ്ഞിന്റെ പേര് വിളിക്കുന്ന യുവ കൃഷ്ണയുടെ ചിത്രം സോഷ്യല്‍ മീഡിയ ഇതിനകം സ്വീകരിച്ചുകഴിഞ്ഞു.

ALSO READ : 'കിഷ്‍കിന്ധാ കാണ്ഡ'ത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, വിജയരാഘവന്‍

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ജനപ്രിയ പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രമായാണ് യുവ കൃഷ്ണ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത