മൃദുലയ്ക്ക് കൊലുസണിയിച്ച് യുവ; ഒന്നാം വിവാഹം വാര്‍ഷികം ആഘോഷമാക്കി 'മൃദ്വ'

Published : Jul 11, 2022, 09:29 AM IST
മൃദുലയ്ക്ക് കൊലുസണിയിച്ച് യുവ; ഒന്നാം വിവാഹം വാര്‍ഷികം ആഘോഷമാക്കി 'മൃദ്വ'

Synopsis

കഴിഞ്ഞ വര്‍ഷം ജൂലൈ 8ന് ആയിരുന്നു ഇരുവരുടെയും വിവാഹം

മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula vijay). സീരിയല്‍ താരമായ യുവ കൃഷ്ണയുമായിട്ടായിരുന്നു (yuva krishna) താരത്തിന്റെ വിവാഹം. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് പിന്നീട് അഭിനയിച്ചത്. പിന്നാലെ താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ച് മൃദുല എത്തിയിരുന്നു. ഇപ്പോളിതാ തങ്ങളുടെ ആദ്യ വിവാഹവാര്‍ഷികം ആഘോഷമാക്കുകയാണ് ഇരുവരും. പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിക്കുന്നതിന്‍റെയും മൃദുലയുടെ കാലില്‍ കൊലുസണിയിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് യുവ പങ്കുവച്ചിരിക്കുന്നത്.

ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളെല്ലാം ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. 'ഏതൊരു സമ്മാനത്തേക്കാളും വലിയ സന്തോഷമെന്നത്, സമ്മാനംപോലെ ഒരാള്‍ കൂടെയുണ്ടാവുക എന്നതാണ്' എന്നാണ് യുവ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ 8ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും ഇപ്പോഴുള്ളത്.

 

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി ഐഷ സുൽത്താനയുടെ 'ഫ്ലഷ്'

നവാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷിന് അംഗീകാരം. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം നേടിയ ചിത്രം കോഴിക്കോട് കൈരളി തിയറ്ററിൽ ജൂലൈ 17ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രദർശിപ്പിക്കും. 16 മുതൽ 18 വരെയാണ് ചലച്ചിത്രമേള.  പൂർണമായി ലക്ഷദ്വീപിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ സിനിമയാണ് ഫ്ലഷ്. 

കടലും കരയും ഒരുപോലെ കഥകൾ പറയുന്ന സിനിമയാണ് ഫ്ലഷ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തൽ കൂടിയാണ് ഈ സിനിമ. പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഈ ചിത്രത്തില്‍ സ്ത്രീകളെ അവതരിപ്പിച്ചിരിക്കുന്നത്. എന്തിനും ഏതിനും ആത്മഹത്യയെന്ന ചിന്ത മനസ്സിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും സംവിധായിക ഐഷ സുൽത്താന പറയുന്നു.

ALSO READ : ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍; ഈദിന് മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

അതിശക്തമായ നായികാ കഥാപാത്രമായി സിനിമയിലെത്തുന്നത് മുംബൈ മോഡലായ ഡിമ്പിൾ പോൾ ആണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ കൊച്ചു സിനിമയാണിത്. ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നും നേരിട്ട പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചതെന്ന് സംവിധായിക പറയുന്നു. "ഞാൻ ഒരു വെള്ളപേപ്പറിൽ നല്ലൊരു ചിത്രം വരച്ചുണ്ടാക്കാനാണ് ലക്ഷദ്വീപിലേക്ക് പോയത്. ചിത്രം വരച്ചു തുടങ്ങിയപ്പോൾ തന്നെ അവര്‍ ആ പേപ്പർ വാങ്ങി ചുരുട്ടിക്കൂട്ടി എനിക്ക് നേരെ തന്നെ എറിഞ്ഞു തന്നു. അതേ പേപ്പർ നിവർത്തിയെടുത്താണ് ഞാനീ ചിത്രം വരച്ചു തീർത്തത്, ഐഷ സുൽത്താന പറയുന്നു. ബീന കാസിം നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ ജി  രതീഷ് ആണ്, ചിത്ര സംയോജനം നൗഫൽ അബ്‌ദുള്ള, വില്യം ഫ്രാൻസിസും കൈലാഷ് മേനോനുമാണ് സംഗീത സംവിധായകർ. പിആർഒ പി ആർ സുമേരൻ.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക