പിറന്നാള്‍ ദിനത്തില്‍ സെറ്റില്‍ എംടിയെത്തി, ആഘോഷമാക്കി മോഹന്‍ലാലും പ്രിയദര്‍ശനും

Published : Jul 15, 2022, 03:50 PM ISTUpdated : Jul 15, 2022, 04:05 PM IST
പിറന്നാള്‍ ദിനത്തില്‍ സെറ്റില്‍ എംടിയെത്തി, ആഘോഷമാക്കി മോഹന്‍ലാലും പ്രിയദര്‍ശനും

Synopsis

എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാ​ഗമാണ് ഓളവും തീരവും

മലയാളിയുടെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ (MT Vasudevan Nair) 89-ാം പിറന്നാളാണ് ഇന്ന്. ആഘോഷങ്ങളോ ഔപചാരികതകളോ ഇല്ലാത്ത ജീവിതമാണെങ്കിലും ഒരു സിനിമാ സെറ്റില്‍ എംടി ഇന്ന് എത്തി. അതിന്‍റെ അണിയറപ്രവര്‍ത്തകര്‍ വിഖ്യാത രചയിതാവിന്‍റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്‍തു. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ (Mohanlal) ടീമിന്‍റെ ചിത്രീകരണം പുരോ​ഗമിക്കുന്ന ഓളവും തീരവും (Olavum Theeravum) സിനിമയുടെ സെറ്റിലാണ് എംടി ഇന്ന് എത്തിയത്.

എംടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ ഭാ​ഗമാണ് ഓളവും തീരവും. ഇനിയും പേരിട്ടിട്ടില്ലാത്ത ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ എംടിയുടെ കഥകളുടെ ആവിഷ്കാരമാണെങ്കില്‍ ഈ ചിത്രം എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ നായകന്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അണിയറപ്രവര്‍ത്തകര്‍ നല്‍കിയ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെക്കുന്ന എംടിയെ ചിത്രങ്ങളില്‍ കാണാം. ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എംടിയുടെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ സദ്യയും ഒരുക്കിയിരുന്നു.

ഈ ആന്തോളജിയില്‍ മറ്റൊരു ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്.  'ശിലാലിഖിതം' എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ബിജു മേനോന്‍ ആണ് ഇതിലെ നായകന്‍. എംടിയുടെ പത്ത് കഥകളുടെ ചലച്ചിത്രാവിഷ്‍കാരമായ ആന്തോളജിയില്‍ മറ്റ് പ്രമുഖ സംവിധായകരും അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവര്‍ക്കൊപ്പം എംടിയുടെ മകള്‍ അശ്വതിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്. 

ALSO READ : മോഹന്‍ലാല്‍ നായകനാവുന്ന ബി​ഗ് ബജറ്റ് ചിത്രവുമായി അനൂപ് സത്യന്‍

'ഷെര്‍ലക്ക്' എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്ച' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. ജയരാജിന്‍റെ 'സ്വര്‍ഗ്ഗം തുറക്കുന്ന സമയ'ത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്നു. രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അശ്വതി സംവിധാനം ചെയ്യുന്ന വില്‍പ്പനയില്‍ ആസിഫ് അലിയും മധുബാലയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത