'നാത്തൂനെ സുഖിപ്പിച്ചൊരു പോസ്റ്റ്'; റിമിയോടുള്ള സ്‌നേഹം പങ്കുവച്ച് മുക്ത

Web Desk   | Asianet News
Published : Apr 23, 2021, 09:46 AM IST
'നാത്തൂനെ സുഖിപ്പിച്ചൊരു പോസ്റ്റ്'; റിമിയോടുള്ള സ്‌നേഹം പങ്കുവച്ച് മുക്ത

Synopsis

റിമിയുടേയും റിങ്കുവിന്റേയും അനിയത്തിയായ റീനുവിന്റെ മകള്‍ കുട്ടിമണി എന്ന് വിളിക്കുന്ന ഇസബെല്ലയുടെ മാമോദീസ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് മുക്ത പങ്കുവച്ചത്. 

ലയാളിയുടെ പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് മുക്ത. എറണാകുളം കോതമംഗലം സ്വദേശിയായ മുക്ത, ബാലതാരമായാണ് സിനിമയില്‍ എത്തിയത്. 2006ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് നായികയായെത്തുന്നത്. വളരെക്കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി എക്കാലവും ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങളെയാണ് മുക്ത ചേര്‍ത്തുവച്ചത്. സിനിമയെ കൂടാതെ ഒട്ടനവധി മലയാളം തമിഴ് പരമ്പരകളിലും മുക്ത സജീവമായിരുന്നു. നായിക എന്നതിലുപരിയായി മലയാളിയുടെ പ്രിയപ്പെട്ട ഗായികയായ റിമി ടോമിയുടെ നാത്തൂന്‍ കൂടെയാണ് മുക്ത. ഇപ്പോഴിതാ പ്രിയപ്പെട്ട നാത്തൂനെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മുക്ത.

'പ്രിയപ്പെട്ട നാത്തൂന്‍, എനിക്കെന്തും സംസാരിക്കാവുന്ന ഒരാളാണ് നീ. എന്നെ മനസ്സിലാക്കുന്ന ചിലരിലൊരാള്‍'  എന്നാണ് റിമിയൊന്നിച്ചുള്ള ചിത്രത്തിന് മുക്ത ക്യാപ്ഷന്‍ ചെയ്തിരിക്കുന്നത്. നാത്തൂന്മാരുടെ സ്‌നേഹത്തെപ്പറ്റിയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. കൂടാതെ ദീപ്തി വിധു പ്രതാപ്, സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവര്‍ ഇരുവര്‍ക്കും ആശംസകളുമായെത്തിയിട്ടുമുണ്ട്. എന്തിനാണ് നാത്തൂനെ മണിയടിക്കുന്നതെന്നാണ് ചിലരെങ്കിലും മുക്തയോട് തമാശയായി ചോദിക്കുന്നത്.

റിമിയുടേയും റിങ്കുവിന്റേയും അനിയത്തിയായ റീനുവിന്റെ മകള്‍ കുട്ടിമണി എന്ന് വിളിക്കുന്ന ഇസബെല്ലയുടെ മാമോദീസ ചടങ്ങിനിടെ പകര്‍ത്തിയ നിരവധി ചിത്രങ്ങളാണ് മുക്ത പങ്കുവച്ചത്. കുട്ടിയോടൊത്തുള്ള ചിത്രങ്ങള്‍ റിമിയും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്