മ്യൂസിക് ഗെയിംഷോ 'സ്റ്റാര്‍ട്ട് മ്യൂസിക്' സീസൺ 3 ഏഷ്യാനെറ്റിൽ

Published : Aug 24, 2021, 12:35 PM IST
മ്യൂസിക് ഗെയിംഷോ 'സ്റ്റാര്‍ട്ട് മ്യൂസിക്' സീസൺ 3 ഏഷ്യാനെറ്റിൽ

Synopsis

അനൂപ് കൃഷ്‍ണനും സുചിത്രയും അവതാരകര്‍

തെന്നിന്ത്യയാകെ തരംഗം തീര്‍ക്കുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 3 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങള്‍ മത്സരാർത്ഥികളായി പങ്കെടുക്കുന്ന 'സ്റ്റാര്‍ട്ട് മ്യൂസിക്: ആരാദ്യം പാടും' എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങൊക്കെ ഉണ്ടാവുമെന്ന് അണിയറക്കാര്‍ പറയുന്നു. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വേഗത്തിലേക്ക് എത്തിക്കുന്ന ഘട്ടങ്ങളുമൊക്കെ ജനപ്രിയ ഗാനങ്ങള്‍ക്കൊപ്പം ഷോയില്‍ ഉണ്ടാവും. നൂതന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിം അനൂപും വാനമ്പാടി ഫെയിം സുചിത്രയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം പ്രയാഗ മാർട്ടിനാണ് .
 
വേറിട്ട ദൃശ്യചാരുതയുമായെത്തുന്ന സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ ആദ്യ എപ്പിസോഡ് 27 വെള്ളിയാഴ്ച രാത്രി 8.30 നാണ്. തുടന്ന് എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്കാണ് സംപ്രേഷണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത