ഫൈറ്റ് മാസ്റ്ററായി ഡയറക്ടർ, നിർദ്ദേശം നൽകി മമ്മൂട്ടി; 'റോഷാക്ക്' ലൊക്കേഷൻ വീഡിയോ

Published : Oct 08, 2022, 08:21 PM ISTUpdated : Oct 08, 2022, 08:22 PM IST
ഫൈറ്റ് മാസ്റ്ററായി ഡയറക്ടർ, നിർദ്ദേശം നൽകി മമ്മൂട്ടി; 'റോഷാക്ക്' ലൊക്കേഷൻ വീഡിയോ

Synopsis

'ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷൻ ചെയ്യുന്നത്', എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

മ്മൂട്ടി നായകനായി എത്തിയ 'റോഷാക്ക്' എന്ന ചിത്രമാണ് ഇപ്പോൾ മലയാള സിനിമ മേഖലയിലെ ചർച്ചാ വിഷയം. ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ മമ്മൂട്ടി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തെ പ്രശംസിച്ച് കൊണ്ട് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളൊരു വീ‍ഡിയോയാണ് പുറത്തുവരുന്നത്. 

പ്രൊഡക്ഷൻ കൺട്രോളറും ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനറുമായ ബാദുഷയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംവിധായകൻ നിസാം ബഷീർ ഫൈറ്റ് പഠിപ്പിക്കുന്നതാണ് വീഡിയോയിലെ രം​ഗം. ഒപ്പം മമ്മൂട്ടിയും ഉണ്ട്. നിസാം ബഷീർ ഫൈറ്റ് ചെയ്യുമ്പോൾ മമ്മൂട്ടി നിർദ്ദേശങ്ങൾ കൊടുക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. 'ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷൻ ചെയ്യുന്നത്', എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിലെത്തിയ മമ്മൂട്ടി സിനിമയെ വേറൊരു തലത്തിൽ എത്തിച്ചുവെന്നും ഹോളിവുഡ് രീതിയിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും പ്രതികരണങ്ങൾ ഉണ്ട്. ആദ്യ ദിനം 'റോഷാക്ക്' 5.5 കോടിയിലധികം കളക്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫർ' ആണ് മമ്മൂട്ടിയുടേതായി അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം. പ്രമാണി എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. 

'പ്രതികാരം അൺലിമിറ്റഡ്'; ലൂക്ക് ആന്റണിയായി മമ്മൂട്ടിയുടെ മാസ് ലുക്ക്, ചിത്രങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക