സാമന്ത എവിടെ ? വിജയ് ദേവരകൊണ്ടയോട് നാഗാർജുന അക്കിനേനി - വൈറലായി വീഡിയോ

Published : Sep 04, 2023, 12:11 PM IST
സാമന്ത എവിടെ ?  വിജയ് ദേവരകൊണ്ടയോട് നാഗാർജുന അക്കിനേനി - വൈറലായി വീഡിയോ

Synopsis

ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ട ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തെലുങ്ക് സീസൺ 7 ലോഞ്ചിംഗ് എപ്പിസോഡിലും എത്തിയിരുന്നു.

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും സാമന്തയും അഭിനയിച്ച ഖുഷി ബോക്സോഫിസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സെപ്തംബർ ഒന്നിന് റിലീസായ ചിത്രം മികച്ച കളക്ഷനാണ് നേടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഖുഷി പ്രോമോഷനില്‍ സജീവമാണ് വിജയ് ദേവരകൊണ്ടയും സാമന്തയും. 

ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ദേവരകൊണ്ട ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തെലുങ്ക് സീസൺ 7 ലോഞ്ചിംഗ് എപ്പിസോഡിലും എത്തിയിരുന്നു. സെപ്തംബര്‍ 3 ഞായറാഴ്ച മുതലാണ് ബിഗ്ബോസ് തെലുങ്ക് സീസണ്‍ 7 ആരംഭിച്ചത്.  ബിഗ് ബോസ് തെലുങ്ക് വര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് നാഗാർജുന അക്കിനേനിയാണ്. 
 
ഷോയുടെ പ്രീമിയര്‍ സംബന്ധിച്ച് പുറത്തുവിട്ട പ്രമോയിലാണ് പുതിയ വൈറലായ ഭാഗം ഉള്ളത്. നാഗാർജുന അക്കിനേനി വിജയ് ദേവരകൊണ്ടയോട് സാമന്തയെക്കുറിച്ച്  ചോദിക്കുന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്.. വർഷങ്ങളായി തെലുങ്ക് ബിഗ് ബോസിന്റെ അവതാരകനാണ് നാഗാർജുന സാമന്തയുടെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുടെ പിതാവ് കൂടിയാണ് എന്നതാണ് ഈ വീഡിയോ വൈറലാകാന്‍ കാരണമായത്.

ഷോയില്‍ ഖുഷിയിലെ ഒരു ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്താണ് വിജയ് ദേവരകൊണ്ട വേദിയിലേക്ക് എത്തിയത്. പിന്നീട് ഷോയുടെ അവതാരകനായ നാഗാർജുന വിജയ് ദേവരകൊണ്ട ഒറ്റയ്ക്കാണോ വന്നത്, ചിത്രത്തിലെ നായികയായ  സാമന്ത എവിടെ എന്ന് ചോദിക്കുന്നു. എന്തായാലും  വിജയ് ദേവരകൊണ്ട ഈ സമയം ചിരിക്കുന്നുണ്ട്. തെലുങ്ക് യുവതാരം നവീന്‍ പൊളിഷെട്ടിയും ബിഗ് ബോസ് തെലുങ്ക് സീസൺ 7 ലോഞ്ചിംഗ് എപ്പിസോഡില്‍ അതിഥിയായി എത്തിയിരുന്നു. 

എന്തായാലും തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 7ല്‍ പങ്കെടുക്കുന്നവര്‍. അവര്‍ എല്ലാം വീട്ടിലെത്തിയിട്ടുണ്ട്. സാധാരണ ഷോയുടെ അവസാനത്തെ അഞ്ച് ദിവസത്തില്‍ എത്താറുള്ള പണപ്പെട്ടി ഇത്തവണ ആദ്യ ദിവസം തന്നെ എത്തിച്ച് അതീവ നാടകീയമായാണ് ബിഗ് ബോസ് തെലുങ്ക് സീസൺ 7 ആരംഭിച്ചിരിക്കുന്നത്. 

വിജയ് ദേവരകൊണ്ട സാമന്ത ജോഡി ഹിറ്റായോ?; രണ്ടാം ദിവസത്തെ ഖുഷിയുടെ കളക്ഷന്‍ കണക്കുകള്‍.!

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു