ഷൂട്ടിനിടെ കുസൃതി ഒപ്പിച്ച് ഐശ്വര്യയും നലീഫും; സ്‍കൂള്‍ ദിനങ്ങൾ ഓർമ്മ വന്നെന്ന് ആരാധകർ

Published : Aug 12, 2023, 11:23 PM IST
ഷൂട്ടിനിടെ കുസൃതി ഒപ്പിച്ച് ഐശ്വര്യയും നലീഫും; സ്‍കൂള്‍ ദിനങ്ങൾ ഓർമ്മ വന്നെന്ന് ആരാധകർ

Synopsis

ഓണത്തിന്‍റെ വരവറിയിച്ചുള്ള രസകരമായ വീഡിയോ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ റംസായി. മൗനരാഗമെന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധ നേടിയത്. സംസാരിക്കാനാവാത്ത കല്യാണിയെന്ന കഥാപാത്രമായാണ് താരം അഭിനയിച്ചത്. ഐശ്വര്യ റംസായ് എന്ന പേരിനേക്കാളും കല്യാണി എന്ന പേരിൽ ആണ് മലയാളികൾക്ക് ഈ നടിയെ പരിചയം. മറുഭാഷയില്‍ നിന്നുള്ള ആളാണെങ്കിലും മലയാള മിനി സ്‌ക്രീൻ രംഗത്ത് തന്റേതായ ഇടം സ്ഥാപിച്ചെടുക്കാൻ ഐശ്വര്യയ്ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ പങ്കിടുന്ന ചിത്രങ്ങൾക്കും ഏറെ ആരാധകർ ആണുള്ളത്.

ഇപ്പോളിതാ, പുതിയ റീൽ പങ്കിടുകയാണ് ഐശ്വര്യ. ഓണത്തിൻറെ വരവറിയിച്ചുള്ളതാണ് പുതിയ ഷൂട്ടുകൾ. സ്റ്റാർ നൈറ്റിൽ ഏഷ്യാനെറ്റ് കുടുംബ പരമ്പരയിലെ പ്രിയ താരങ്ങളെല്ലാം ഒത്തു ചേരുന്നിടത്ത് നിന്നുള്ള ചെറിയ കുസൃതിയാണ് താരം പങ്കുവെക്കുന്നത്. ഐശ്വര്യ, നലീഫ്, സോന ഉൾപ്പെടെ പല സീരിയലിലെ താരങ്ങളും നിരയായിരിക്കുന്നതും അതിനിടെ ഒളിപ്പിച്ചുവെച്ച മുറുക്ക് ഷേക്ക്ഹാൻഡ് കൊടുക്കുന്ന പോലെ ഐശ്വര്യയുടെ കൈയിൽ നിന്ന് നലീഫ് വാങ്ങി കഴിക്കുന്നതും കാണാം. ഗോപികയെയും അടുത്ത് കാണാം. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സ്കൂളിലിരുന്ന് ടീച്ചർ കാണാതെ ഓരോന്ന് കഴിക്കുന്നത് ഓർമ്മ വന്നെന്നായിരുന്നു മിക്കവരുടെയും കമ്മന്‍റ്.

പരമ്പരയിലൂടെ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരരായ ജോഡികൾ ആണ് നലീഫും ഐശ്വര്യയും. ഇരുവരുടെയും സ്ക്രീനിലെ കെമിസ്ട്രി കണ്ട് പതിവുപോലെ ഇരുവരും പ്രേമത്തിൽ ആണോ എന്നുള്ള സംശയവും ആരാധകർ ചോദിച്ചിട്ടുണ്ട്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. 'കിരൺ' എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. കല്യാണിയുടെ ഗർഭകാലത്തെ സന്തോഷവും എന്നാൽ സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയുമാണ് പരമ്പര ഇപ്പോൾ മുന്നോട്ട് പോകുന്നത്.

ALSO READ : ബ്രെയില്‍ ലിപിയിലെ പുസ്‍തകം; 'നേരി'ല്‍ ജീത്തു ഒളിപ്പിച്ചുവച്ചിരിക്കുന്നത് എന്ത്?

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍