മുണ്ടുടുത്ത് സിംപിള്‍ ലുക്കില്‍ നലീഫ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

Published : Mar 19, 2024, 06:51 PM IST
മുണ്ടുടുത്ത് സിംപിള്‍ ലുക്കില്‍ നലീഫ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

Synopsis

സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയാണ് മൗനരാഗം

മലയാളം ഒട്ടും അറിയാതിരുന്നിട്ടും തന്റെ അഭിനയസിദ്ധി കൊണ്ട് മലയാളി പ്രേക്ഷകരുടെ കൈയടി നേടിയ താരമാണ് നലീഫ് ജിയ. മൗനരാഗം എന്ന ഒരൊറ്റ സീരിയലിലൂടെയാണ് തമിഴ് മോഡൽ ആയ നലീഫ് ജിയ പ്രേക്ഷക ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര 1000 എപ്പിസോഡുകൾ പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിത കഥയാണ് സീരിയൽ പറയുന്നത്. കല്യാണിക്ക് ശബ്ദം തിരിച്ചു കിട്ടിയതിന് ശേഷമുള്ള കുടുംബത്തിലെ വിശേഷങ്ങളിലൂടെയാണ് ഇപ്പോൾ കഥ മുന്നോട്ട് പോകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ നലീഫ് പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ളൊരു പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. 

ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടൻ ഒരു പോസ്റ്റ് പങ്കുവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങൾ കൊണ്ട് തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മുണ്ടുടുത്ത് കുറിയൊക്കെ തൊട്ട് നാടന്‍ ലുക്കിലാണ് നലീഫ് ചിത്രങ്ങളിൽ. സീരിയലിലും അല്ലാതെയും ഇതേ രീതിയിൽ പലതവണ നലീഫ് എത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും കണ്ട് മടുത്തിട്ടില്ലെന്ന കമൻറുകളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. സൂപ്പർ ലുക്ക്, ചാമിങ് ഹീറോ, ഈ ഫോട്ടോ കണ്ടപ്പോൾ ഒരുപാട് സന്തോഷം എന്നൊക്കെയാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം.

കല്യാണി-കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്. സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പര കൂടിയാണ് മൗനരാഗം. മിനിസ്‌ക്രീനിലും സോഷ്യൽമീഡിയയിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന പരമ്പര ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളിലൂടെയും ആകാം​ക്ഷ നിറയ്ക്കുന്ന മുഹൂർത്തങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഉദ്യോഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര കടന്നുപോകുന്നത്. തമിഴ്നാട് സ്വദേശിയാണ് നലീഫ് ജിയ. എഞ്ചിനീയറിങ് ബിരുദധാരിയാണ്. അഭിനയത്തോടുള്ള അടങ്ങാത്ത മോഹമാണ് മൗനരാഗത്തിൽ താരത്തെ എത്തിച്ചത്.

ALSO READ : കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക