Navya Nair : 'ലേലു അല്ലു ലേലു അല്ലു'; കന്നഡ 'ദൃശ്യ 2'വിലെ അവസ്ഥ ഇതാണെന്ന് നവ്യാ നായർ

Web Desk   | Asianet News
Published : Dec 02, 2021, 04:07 PM ISTUpdated : Dec 02, 2021, 04:21 PM IST
Navya Nair : 'ലേലു അല്ലു ലേലു അല്ലു'; കന്നഡ 'ദൃശ്യ 2'വിലെ അവസ്ഥ ഇതാണെന്ന് നവ്യാ നായർ

Synopsis

പി വാസുവാണ് കന്നഡയില്‍ 'ദൃശ്യം2' സംവിധാനം ചെയ്യുന്നത്.

ലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ്(actress) നവ്യാ നായർ(navya nair). നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. സിനിമയിൽ നിന്നും ഇടവേള എടുത്ത താരം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. നിലവില്‍ ദൃശ്യം 2വിന്റെ കന്നഡ റീമേക്കിലാണ് താരം അഭിനയിക്കുന്നത്. ഈ അവസരത്തില്‍ ലൊക്കേഷനില്‍ നിന്നും നവ്യ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധനേടുകയാണ്. 

ലൊക്കേഷനിലിരുന്ന് കന്നഡ ഡയലോഗ് പഠിക്കുന്ന വീഡിയോയാണ് നവ്യ ഷെയർ ചെയ്തത്. ”ലേലു അല്ലു ലേലു അല്ലു ലേലു അല്ലു എന്നെ അഴിച്ചുവിട് ..ദൃശ്യം ലൊക്കേഷനിൽ എന്റെ അവസ്ഥ,” എന്ന കുറിപ്പോടെ നവ്യ വീഡിയോഷെയർ ചെയ്തത്. വളരെ കഷ്ടപ്പെട്ടാണ് താരം കന്നഡ ഡയലോഗ് പഠിക്കുന്നതെന്ന് വീഡിയോ നിന്നും വ്യക്തമാണ്. 

പി വാസുവാണ് കന്നഡയില്‍ 'ദൃശ്യം2' സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തിലെ നായകൻ ഡോ രവിചന്ദ്ര രണ്ടാം ഭാഗത്തിലും നായകനാകുന്നു. ജി എസ് വി സീതാരാമാനാണ് 'ദൃശ്യ 2'വിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.  അനന്ത് നാഗ്, ആരോഹി നാരായണൻ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് ചിത്രം നിര്‍മിക്കുന്നത്. 'ദൃശ്യ' എന്ന ചിത്രവും ഇ4 എന്റര്‍ടെയ്‍ൻമെന്റാണ് നിര്‍മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. കന്നഡയില്‍ എക്കാലത്തെയും ഹിറ്റുകള്‍ ഒന്നായി മാറി ദൃശ്യ. മലയാളം ചിത്രത്തില്‍ മികവ് കാട്ടിയ ആശാ ശരത് കന്നഡയിലുമുണ്ട്. പ്രഭുവാണ് പുതിയ ചിത്രത്തിലും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. 'ദൃശ്യം 2'വെന്ന ചിത്രത്തില്‍ സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് പ്രഭു കന്നഡയില്‍ എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത