Navya Nair : 'ഞങ്ങൾ കൊറിയറാണ് ചെയ്യാറ്'; മകനെ സ്കൂളിലാക്കിയ നവ്യയുടെ വാർത്ത, ട്രോൾ പങ്കുവച്ച് താരം

Published : Jun 01, 2022, 07:03 PM IST
Navya Nair : 'ഞങ്ങൾ കൊറിയറാണ് ചെയ്യാറ്'; മകനെ സ്കൂളിലാക്കിയ നവ്യയുടെ വാർത്ത, ട്രോൾ പങ്കുവച്ച് താരം

Synopsis

'ഒരുത്തീ' എന്ന സിനിമയാണ് നവ്യാ നായരുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

ലയാളികളുടെ പ്രീയതാരമാണ് നവ്യ നായർ(Navya Nair). ബാലാമണിയായി ജനഹൃദയങ്ങളിൽ ഇടം നേടിയ താരം സിനിമയിൽ വീണ്ടും സജീവമാകുകയാണ്. ഏറെ നാളുകൾക്ക് ശേഷം 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവാണ് നവ്യ നടത്തിയത്. സമൂഹമാധ്യമങ്ങളിൽ സജീവമായ നവ്യ, തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. മകൻ സായിയെ സ്‍കൂളില്‍ എത്തിച്ച ഫോട്ടോ താരം പങ്കുവയ്ക്കുകയും ഇത് വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വാർത്തകൾക്ക് വന്നൊരു ട്രോൾ പങ്കുവച്ചിരിക്കുകയാണ് നവ്യ ഇപ്പോൾ. 

'ഞങ്ങളൊക്കെ മക്കളെ കൊറിയർ ചെയ്യാറാണ്. ഇപ്പോ കൊറിയർ ചെയ്തു വന്നേ ഉള്ളൂ. ഇനി ഉച്ചക്ക് സ്കൂളിൽ നിന്ന് തിരിച്ചയക്കും പോയി ഒപ്പിട്ട് കൈപ്പറ്റണം',എന്നാണ് ഒരാൾ വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്. 'ഇത് ഇഷ്ടപ്പെട്ടു. അഞ്ജലി താരാ ദാസ് പൊളിച്ചു', എന്നാണ് ട്രോൾ പങ്കുവച്ച് നവ്യ കുറിച്ചത്. 

പ്രവേശനോത്സവ ദിവസമായ ഇന്നാണ് മകനൊപ്പം സ്കൂളിൽ എത്തിയ നവ്യ ചിത്രങ്ങൾ പങ്കുവച്ചത്. കലൂര്‍ ഗ്രീറ്റ്‍സ് പബ്ലിക് സ്‍കൂളിലെ വിദ്യാര്‍ഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്‍ക്കൊപ്പമുള്ള ഫോട്ടോയും നവ്യാ നായര്‍ പങ്കുവെച്ചിരുന്നു. എല്ലാ കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നവ്യാ നായര്‍ ആശംസിച്ചു. 

'ഒരുത്തീ' എന്ന സിനിമയാണ് നവ്യാ നായരുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. രാധാമണി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നവ്യാ നായര്‍ അഭിനയിച്ചത്. ഒരിടവേളയ്‍ക്ക് ശേഷം നവ്യാ നായര്‍ വൻ തിരിച്ചുവരാവായിരുന്നു 'ഒരുത്തീ'യിലൂടെ നടത്തിയത്.

Navya Nair : മകനെ സ്‍കൂളിലാക്കാനെത്തിയ നവ്യാ നായര്‍, ഫോട്ടോ പങ്കുവെച്ച് താരം

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു നവ്യാ നായര്‍ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ഒരുത്തീക്ക് മുമ്പ് നവ്യാ നായര്‍ മലയാളത്തില്‍ അഭിനയിച്ചത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലായിരുന്നു. 2012ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്‍തത്. 'ദൃശ്യ'ത്തിന്റെ കന്നഡ പതിപ്പില്‍ ഒന്നും രണ്ടും ഭാഗങ്ങളില്‍ നവ്യാ നായര്‍ അഭിനയിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത