നവാസുദ്ദീൻ സിദ്ദിഖിയുടെ ആ റോള്‍ വെട്ടി, നേരിട്ട് പറഞ്ഞ് കമല്‍ഹാസന്‍: കരഞ്ഞ് നടന്‍

Published : Feb 18, 2025, 01:25 PM IST
നവാസുദ്ദീൻ സിദ്ദിഖിയുടെ ആ റോള്‍ വെട്ടി, നേരിട്ട് പറഞ്ഞ് കമല്‍ഹാസന്‍: കരഞ്ഞ് നടന്‍

Synopsis

ഹേ റാം എന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി ഒരു ചെറിയ വേഷം ചെയ്തിരുന്നുവെന്നും എന്നാൽ ആ രംഗം ഒഴിവാക്കിയെന്നും വെളിപ്പെടുത്തൽ. 

മുംബൈ: കമല്‍ഹാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹേ റാം. ഇന്നും ഒരു ക്ലാസിക്കായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ഇത്. കമല്‍ഹാസന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ചിത്രം 2000ത്തിലാണ് ഇറങ്ങിയത്. ഷാരൂഖ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഹേ റാമിനെ ചുറ്റിപ്പറ്റി നിരവധി കൗതുകകരമായ കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് നവാസുദ്ദീൻ സിദ്ദിഖിയുടെതാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തനായ നടന്മാരിൽ ഒരാളായി ഉയർന്നുവരുന്നതിനുമുമ്പ്, നവാസ് കമൽഹാസനോടൊപ്പം ഹേ റാമിൽ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവർത്തിക്കുകയും ഒരു ചെറിയ വേഷം ചെയ്യുകയും ചെയ്തിരുന്നു. 

നേരത്തെ ഹേറാമിലെ ഈ അനുഭവം നവാസുദ്ദീൻ കപില്‍ ശര്‍മ്മ ഷോയില്‍ വെളിപ്പെടുത്തിയിരുന്നു. “യഥാർത്ഥത്തിൽ ഇത് ഒരു പ്രധാന വേഷമായിരുന്നു. കമല്‍ സാറിന്‍റെ കഥാപാത്രം രക്ഷപ്പെടുത്തുന്ന ആൾക്കൂട്ട ആക്രമണ ഇരയുടെ വേഷം ആയിരുന്നു അത്. എന്‍റെ ആരാധനപാത്രമായ നടന്‍റെ കൂടെ സ്‌ക്രീൻ സ്‌പേസ് പങ്കിടാനുള്ള ഈ അവസരത്തിൽ ഞാന്‍ ആവേശത്തിലായിരുന്നു". 

ചിത്രത്തിന്‍റെ പ്രീമിയര്‍ വന്നപ്പോള്‍ തന്നെ ബിഗ് സ്ക്രീനില്‍ കാണാനുള്ള ആവേശത്തില്‍ കൂട്ടുകാരെ എല്ലാം വിളിച്ചാണ് ഞാന്‍ എത്തിയത്. എന്നാല്‍  അവസാന നിമിഷം സിനിമയിൽ നിന്ന് നവാസുദീന്‍റെ രംഗം ഒഴിവാക്കി. എന്നാല്‍ കമൽ തന്നെ പ്രീമിയറിൽ ഇത് തന്നെ അറിയിച്ചെന്ന് അദ്ദേഹം പറയുന്നു.

താന്‍ കൂട്ടുകാരെയും മറ്റും കൂട്ടിവന്നത് കണ്ടാണ് കമല്‍സാര്‍ അടുത്ത് വന്ന് നിങ്ങളുടെ സുഹൃത്തുക്കളോട് പറയണം നിങ്ങളുടെ രംഗം വെട്ടേണ്ടി വന്നുവെന്ന്. ആ സമയത്ത് താന്‍ അത് ഉള്‍പ്പെടുത്താന്‍ വല്ല വഴിയും ഉണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍ പിറ്റേ ദിവസം റിലീസ് ആയിരുന്നു.

താന്‍ ഇത് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയി എന്ന് നവാസുദ്ദീൻ സിദ്ദിഖി തന്നെ പറയുന്നു. അന്ന് തന്നെ കമലിന്‍റെ മകള്‍ ശ്രുതി ഹാസന്‍ സമാധാനിപ്പിച്ചുവെന്നും നവാസുദ്ദീൻ സിദ്ദിഖി ഓര്‍മ്മിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസന്‍ തന്നെ നവാസുദ്ദീൻ സിദ്ദിഖി ഹേ റാമില്‍ അഭിനയിച്ചത് എടുത്ത് പറഞ്ഞിട്ടുണ്ട്. 

പ്രണയത്തിന് എന്ത് പ്രായം: 26 വയസിന് ഇളയ പെണ്‍കുട്ടിയെ വിവാഹം'മണ്‍ഡേ ടെസ്റ്റ് നിസാരം' :

130 കോടി ബജറ്റില്‍ ഒരുക്കിയ ഛാവ വെറും നാല് ദിവസത്തില്‍ നേടിയത്, ഞെട്ടി ബോളിവുഡ് കഴിച്ച് നടന്‍ സാഹിൽ ഖാന്‍, പ്രതികരണം ഇങ്ങനെ


 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത