ബോക്സോഫീസിൽ വൻ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് വിക്കി കൗശൽ നായകനായ ഛാവ. 

മുംബൈ: ബോക്സോഫീസില്‍ തുടര്‍ച്ചയായ നിരാശകള്‍ക്ക് ശേഷം നടൻ വിക്കി കൗശൽ ഒരു വൻ തിരിച്ചുവരവ് നടത്തുകയാണ് ഛാവയിലൂടെ. 2025 ലെ ബോളിവുഡിലെ ആദ്യ ബ്ലോക്ക്ബസ്റ്ററായി മാറുകയാണ് ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമയായ ഛാവ. വാരിസു (2023), അനിമൽ (2023), പുഷ്പ 2: ദി റൂൾ (2024) എന്നിവയ്ക്ക് ശേഷം തുടർച്ചയായി നാലാമത്തെ തിയേറ്റർ ഹിറ്റ് ലഭിച്ചിരിക്കുകയാണ് നടിയായ രശ്മിക മന്ദാനയ്ക്ക്. 

മികച്ച ഓപ്പണിംഗിനും ഗംഭീരമായ ആദ്യ വാരാന്ത്യ പ്രകടനത്തിനും ശേഷം, സിനിമ നിർണായകമായ ആദ്യ തിങ്കളാഴ്ച ടെസ്റ്റ് വിജയകരമായി മറികടന്നിരിക്കുകയാണ് ഇപ്പോള്‍. 24 കോടിയാണ് ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ ഇന്ത്യന്‍ കളക്ഷന്‍. 

ചലച്ചിത്രങ്ങളുടെ ബോക്സോഫീസ് ഭാവി തീരുമാനിക്കുന്നതില്‍ പ്രധാനമാണ് ആദ്യ തിങ്കളാഴ്ചയിലെ കളക്ഷന്‍. അതിനാല്‍ തന്നെ മൂവി ട്രേഡ് അനലിസ്റ്റുകള്‍ ഇതിനെ 'മണ്‍ഡേ ടെസ്റ്റ്' എന്നാണ് വിളിക്കാറ്. ഞായറാഴ്ചത്തെ കളക്ഷനില്‍ നിന്നും തിങ്കള്‍ കളക്ഷനില്‍ എത്തുമ്പോള്‍ സ്വാഭാവിക കുറവ് കാണുമെങ്കിലും തിങ്കളാഴ്ച വന്‍ വീഴ്ചയില്ലാതെ പടം പിടിച്ചു നിന്നാല്‍ ആ ചിത്രം 'മണ്‍ഡേ ടെസ്റ്റ്' പാസായെന്ന് പറയാം. 

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിൻ്റെ ആദ്യകാല കണക്കുകൾ പ്രകാരം, ഛാവയുടെ ഞായറാഴ്ച വരുമാനമായ 48.5 കോടിയിൽ നിന്ന് 50.52 ശതമാനം ഇടിവ് പ്രതിഫലിച്ചെങ്കിലും തിങ്കളാഴ്ച ഛാവ 24 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ രേഖപ്പെടുത്തി. ഇത് ഛാവയുടെ ആഭ്യന്തര മൊത്തത്തിൽ 140.5 കോടി രൂപയിലെത്തിച്ചി. ലോകമെമ്പാടും 164.75 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 130 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ബജറ്റ് അനായസം തിരിച്ചുപിടിച്ച ഈ വർഷത്തെ ആദ്യത്തെ പ്രധാന ഹിന്ദി റിലീസായി മാറി.

31.6 ആണ് ചിത്രത്തിന്‍റെ തിങ്കളാഴ്ചത്തെ തീയറ്റര്‍ ഒക്യുപെന്‍സി വര്‍ക്കിംഗ് ഡേയായ തിങ്കളാഴ്ച അടുത്തകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന മികച്ച ഒക്യുപെന്‍സിയാണ് ഇത്. അതിനാല്‍ തന്നെ സമീപ ദിവസങ്ങളില്‍ ചിത്രം 200 കോടി ബോക്സോഫീസില്‍ പിന്നിട്ടും എന്നാണ് കരുതപ്പെടുന്നത്. 

: ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

പുലര്‍ച്ചെ ഒരു മണിക്ക് ഷോ, തീയറ്ററില്‍ 95 ശതമാനം ഒക്യുപെന്‍സി: ബോളിവുഡിനെ ഞെട്ടിച്ച് ഛാവ !

'അവസരവാദി' : സ്വന്തം ബോളിവുഡ് ചിത്രം ഹിറ്റടിക്കുമ്പോഴും, സ്വന്തം വാക്കുകള്‍ കാരണം രശ്മികയ്ക്ക് ട്രോള്‍ !