'ചായ വാല'യില്‍ വന്‍ നിക്ഷേപം നടത്തി നയന്‍താര

Web Desk   | Asianet News
Published : Aug 01, 2021, 02:12 PM IST
'ചായ വാല'യില്‍ വന്‍ നിക്ഷേപം നടത്തി നയന്‍താര

Synopsis

ഈ സംരംഭത്തിന്‍റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്‍റെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരി അറിയിച്ചു.

ചെന്നൈ: 'ചായ വാല' എന്ന ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിവറേജ് ബ്രാന്‍റില്‍ നിക്ഷേപം നടത്തി നയന്‍താര. നയന്‍താരയും പങ്കാളി വിഗ്നേഷ് ശിവനും ചേര്‍ന്ന് അഞ്ചുകോടിയുടെ നിക്ഷേപമാണ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഈ സംരംഭത്തിന്‍റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്‍റെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരി അറിയിച്ചു.

20 ഔട്ട് ലെറ്റുകളാണ് ഇപ്പോള്‍ ചെന്നൈയില്‍ ചായ വാലയ്ക്ക് ഉള്ളത്.  ഇത് അടുത്ത് തന്നെ 35എണ്ണമായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി. നയന്‍താരയും വിഗ്നേഷും നേരത്തെ ഒത്തുചേര്‍ന്ന് നിര്‍മ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നെട്രിക്കണ്‍ എന്ന ഇവര്‍ നിര്‍മ്മിച്ച പടം ഉടന്‍ തന്നെ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ സ്ട്രീം ചെയ്യും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്