ഡിസംബര്‍ നേരത്തേ വന്നതെന്തേ? ഫഹദിന്‍റെ സംശയവും നസ്രിയയുടെ മറുപടിയും

Published : Dec 07, 2019, 03:52 PM IST
ഡിസംബര്‍ നേരത്തേ വന്നതെന്തേ? ഫഹദിന്‍റെ സംശയവും നസ്രിയയുടെ മറുപടിയും

Synopsis

എന്തുകൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ മാസം ഇത്ര നേരത്തേ വന്നതെന്ന ആലോചനയിലാണ് ഫഹദെന്നാണ് നസ്രിയ...

കൊച്ചി: മലയാളികളുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. 2014ല്‍ വിവാഹം കഴിഞ്ഞതിന് ശേഷം സിനിമകളില്‍ സജീവല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം സാന്നിദ്ധ്യമാണ് നസ്രിയ. താരത്തിന്‍റെ പോസ്റ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

ഇത്തവണ നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഫഹദിന്‍റെ ചിത്രമാണ്. എന്തുകൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ മാസം ഇത്ര നേരത്തേ വന്നതെന്ന ആലോചനയിലാണ് ഫഹദെന്നാണ് നസ്രിയ പോസ്റ്റിന് നല്‍കിയിരിക്കുന്ന കാപ്ഷന്‍. 

''ഈ വര്‍ഷം എന്താണ് ഡിസംബര്‍ ഇത്ര നേരത്തേ വീണ്ടും വന്നതെന്ന് ചിന്തിക്കുകയാണ് എന്‍റെ ഭര്‍ത്താവ്'' നസ്രിയ കുറിച്ചു. ഇതിനുള്ള കാരണവും ഹാഷ്ടാഗിലൂടെ നസ്രിയ തന്നെ പറയുന്നുണ്ട്. നസ്രിയയുടെ പിറന്നാള്‍ മാസമാണ് ഡിസംബര്‍. എങ്ങനെ രക്ഷപ്പെടണമെന്ന് ആലോചിക്കുകയാണ് ഫഹദെന്നും നസ്രിയ പറയുന്നു. 

അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സില്‍ ഒരുമിച്ചെത്തുകയാണ് ഫഹദും നസ്രിയയും. 2017 ല്‍ ആരംഭിച്ച ട്രാന്‍സിന്‍റെ ചിത്രീകരണം നവംബറിലാണ് പൂര്‍ത്തിയായത്. ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന നസ്രിയ അഞ്ജലി മേനോന്റെ 'കൂടെ'യിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.
 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍