എന്നെന്നും 90കളിലെ കുട്ടികൾ; നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ് !

Web Desk   | Asianet News
Published : Feb 07, 2021, 08:33 PM ISTUpdated : Feb 07, 2021, 08:54 PM IST
എന്നെന്നും 90കളിലെ കുട്ടികൾ; നൊസ്റ്റാൾജിയയിൽ നസ്രിയയുടെ ഡാൻസ് !

Synopsis

എന്നെന്നും 90കളിലെ കുട്ടികൾ എന്നെഴുതിക്കൊണ്ടാണ് നസ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. അവതാരികയായി എത്തി പിന്നീട് മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ താരത്തിന് സാധിച്ചു. കുസൃതികളുമായുള്ള നസ്രിയയെ സിനിമയില്‍ കാണാൻ പ്രേക്ഷകര്‍ക്ക് ഇഷ്‍ടമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ നസ്രിയ പങ്കുവച്ച ഒരു ഡാൻസ് വീഡിയോയാണ് വൈറലാകുന്നത്. 

ഒരു പഴയ ഹിന്ദി പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ ആണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ഒറ്റയ്ക്കല്ല, നസ്രിയയുടെ പ്രിയ സുഹൃത്തും സംവിധായകൻ അൽഫോൻസ് പുത്രന്റെ ഭാര്യയുമായ അലീനയുമുണ്ട് കൂട്ടിന്. എന്നെന്നും 90കളിലെ കുട്ടികൾ എന്നെഴുതിക്കൊണ്ടാണ് നസ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ഇടയ്ക്ക് ഒരുപോലുള്ള കോസ്റ്റ്യൂമിലുള്ള ചിത്രമൊക്കെ നസ്രിയ പങ്കുവയ്ക്കാറുണ്ട്.

PREV
click me!

Recommended Stories

അമ്പോ..ആളാരെന്ന് പിടികിട്ടിയോ ? പെൺവേഷത്തിൽ ന‍ൃത്തച്ചുവടുമായി മലയാളത്തിന്റെ മുൻനിര നടൻ !
'ഹൃദയം തകർന്നുപോയി', ആ സിനിമാക്കാരനുമായി ഡേറ്റിം​ഗ്, ശേഷമാണ് വിവാഹ നിശ്ചയം അറിഞ്ഞത്: മമ്ത