
നീലക്കുയില്‍ അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെ പ്രേക്ഷകർ മറന്നിട്ടില്ല. ലത സംഗരാജു ചെയ്‍ത റാണിയെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അന്യഭാഷയിൽ നിന്നെത്തിയ താരത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായി.
അടുത്തിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വ്യത്യസ്‍തമായ ആചാരങ്ങളടക്കമുള്ള വിവാഹം ദൃശ്യങ്ങളും ആരാധകർക്കായി പങ്കുവച്ചിരുന്നു ലത. വലിയ പ്രതികരണമാണ് ഇതിനെല്ലാം ലഭിച്ചത്.
ഇപ്പോഴിതാ പുതിയൊരു വീഡിയോ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത്. മൂക്ക് കുത്തുന്നതിനിടയില്‍ വേദനയെടുത്ത് കരയുന്ന ലതയെയാണ് വീഡിയോയില്‍. വീഡിയോക്ക് ആരാധകർ നൽകുന്ന കമന്റുകളും ഏറെ ശ്രദ്ധേയമാണ്.
ഗണ്‍ഷോട്ട് ചെയ്താല്‍ മതിയെന്നു, വേദന കുറയുമായിരുന്നുവെന്ന് ഒരാൾ പറയുന്നു. ലതയ്ക്ക് വേദനിച്ചതിന്റെ ദുഖം പങ്കുവയ്ക്കുന്നു മറ്റൊരാൾ. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ച പിന്തുണ മറക്കാനാവില്ലെന്ന് താരം പറഞ്ഞത് വെറുതെയല്ലെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.