'തിരിച്ചെത്തിയതിന്‍റെ സന്തോഷം'; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ലത സംഗരാജു

Web Desk   | Asianet News
Published : Nov 07, 2021, 03:28 PM IST
'തിരിച്ചെത്തിയതിന്‍റെ സന്തോഷം'; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് ലത സംഗരാജു

Synopsis

തിരികെയെത്തിയ സന്തോഷം എന്നുപറഞ്ഞ് ലത സംഗരാജു ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആരാധകരുടെ പ്രധാന സംശയം താരം തിരികെ സ്ക്രീനിലേക്ക് എത്തുകയാണോ എന്നാണ്

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു നീലക്കുയില്‍ (Neelakkuyil). പ്രേക്ഷകര്‍ക്ക് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയിലിലെ കഥാപാത്രങ്ങളെ ആരും മറന്നുകാണില്ല. റാണിയും ആദിത്യനും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്ക് പ്രയപ്പെട്ടവരാണ്. പരമ്പരയില്‍ റാണിയായെത്തിയത് തെലുങ്ക്താരം ലതാ സംഗരാജുവായിരുന്നു (Latha Sangaraju). പകരക്കാരിയായാണ് ലത പരമ്പരയിലേക്ക് എത്തിയതെങ്കിലും താരത്തിന് കിട്ടിയത് വന്‍ സ്വീകാര്യതയായിരുന്നു. പരമ്പരയ്ക്ക് ശേഷം താരത്തെ മലയാളികള്‍ സോഷ്യല്‍മീഡിയ വഴി പിന്തുടരുകയും, അവരുടെ വിശേഷങ്ങളെല്ലാം വൈറലാക്കുകയും ചെയ്യുന്നുണ്ട്.

തന്‍റെ വിവാഹവും ഗര്‍ഭകാലവും കുട്ടിയുണ്ടായ സന്തോഷവുമെല്ലാം ലത ആരാധകരോടായി പങ്കുവച്ചിരുന്നു. ശേഷം യൂട്യൂബ് ചാനലും, ഫോട്ടോഷൂട്ടുകളുമെല്ലാമായി താരം തിരക്കിലാണ്. ലതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. തിരിച്ചെത്തിയതിന്‍റെ സന്തോഷമാണ് തന്‍റെ മുഖത്തെന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ത്രെഡ് വര്‍ക്കുള്ള മനോഹരമായ വയലറ്റ് കളര്‍ ലെഹങ്കയിലാണ് ചിത്രത്തില്‍ ലത സംഗരാജു എത്തുന്നത്.

തിരിച്ചെത്തിയ സന്തോഷം എന്നുപറയുമ്പോള്‍, തിരികെ സ്‌ക്രീനിലേക്ക് എത്തുകയാണോ എന്നാണ് പലരും താരത്തോട് ചോദിക്കുന്നത്. കൂടാതെ എപ്പോഴാണ് മലയാളം മിനിസ്‌ക്രീനിലേക്ക് തിരികെയെത്തുക എന്നെല്ലാമാണ് മലയാളികളായ ആരാധകര്‍ ലതയുടെ ചിത്രത്തിന് കമന്‍റ് ചെയ്യുന്നത്. എന്നാല്‍ മടങ്ങിയെത്തിയ സന്തോഷമാണ് മുഖത്തെന്ന് പറഞ്ഞ ലത, തിരികെ സ്‌ക്രീനിലേക്ക് എത്തുകയാണോ, അതോ മറ്റെന്തികിലും സര്‍പ്രൈസാണോ ഉദ്ദേശിക്കുന്നതെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക