'ശിവേട്ടനൊന്നിച്ച് സെല്‍ഫിയെടുത്ത് അഞ്ജലി'; സാന്ത്വനം റിവ്യൂ

Web Desk   | Asianet News
Published : Nov 07, 2021, 02:17 PM IST
'ശിവേട്ടനൊന്നിച്ച് സെല്‍ഫിയെടുത്ത് അഞ്ജലി'; സാന്ത്വനം റിവ്യൂ

Synopsis

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര സാന്ത്വനത്തിന്‍റെ റിവ്യൂ

മനോഹരമായ കുടുംബനിമിഷങ്ങളും പ്രണയവും മലയാളിക്ക് മുന്നിലെത്തിക്കുന്ന പരമ്പരയാണ് സാന്ത്വനം. എല്ലാ പ്രായക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. മികച്ച കഥാമുഹൂര്‍ത്തങ്ങള്‍ പറഞ്ഞുപോകുന്ന പരമ്പര വലിയൊരു പ്രതിസന്ധിയെ കടന്നിരിക്കുകയാണ്. എന്നാല്‍ പരമ്പരയുടെ പ്രേക്ഷകര്‍ക്ക് ആശ്വസിക്കാനുള്ള സമയമായിട്ടില്ല. ഒന്നിനു പുറകെ മറ്റൊന്ന് എന്ന തരത്തില്‍ സാന്ത്വനം വീട്ടിലേക്ക് പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴത്തേയും പോലെതന്നെ 'ജയന്തി' എന്ന കഥാപാത്രമാണ് പരമ്പരയിലെ പുതിയ പ്രശ്‌നത്തിനു കാരണമായിരിക്കുന്നത്.

സാന്ത്വനം വീട്ടിലെ മരുമകളായ അപര്‍ണയുടെ അച്ഛന്‍ തമ്പി കിട്ടാനുള്ള കടത്തിന്‍റെ പേരില്‍ ശങ്കരനെയും സാവിത്രിയെയും ഇറക്കിവിട്ടതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുമാണ് ഇപ്പോഴും പരമ്പരയെ ഉദ്വേഗജനകമാക്കുന്നത്. സാവിത്രിക്കും ശങ്കരനും തങ്ങളുടെ വീട് തിരികെ ലഭിച്ചിരിക്കുകയാണ്. വീട് തിരികെ കിട്ടാനുള്ള കാരണം മരുമകനായ ശിവനാണ്. എന്നാല്‍ ശിവനാണ് ശങ്കരനെ സഹായിച്ചതെന്ന് പുതിയ എപ്പിസോഡിലാണ് കുടുംബത്തിലെ ആളുകള്‍ അറിയുന്നത്. ശിവനോട് അസൂയയുള്ള ജയന്തി ശിവന്‍റെ സഹായത്തെ വിലകുറച്ച് കാണുകയും, തങ്ങള്‍ക്ക് മറ്റാരും തുണയില്ലെന്നുമാണ് ജയന്തി പറയുന്നത്.

പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോയില്‍ സാവിത്രിയും ശങ്കരനും തങ്ങളുടെ വീണ്ടെടുത്ത വീട്ടിലേക്ക് മടങ്ങി വരുന്നതാണ് കാണിക്കുന്നത്. അതുവരേയ്ക്കും ശങ്കരന് മാത്രമറിയാവുന്ന രഹസ്യം അവിടെവച്ചാണ് ശങ്കരന്‍ പരസ്യമാക്കുന്നത്. തങ്ങളെ സഹായിച്ച ആളെ ഇതാ നോക്ക് എന്ന് ശങ്കരന്‍ പറയുമ്പോഴാണ് ശിവന്‍ തന്‍റെ സ്‌കൂട്ടിയില്‍ രംഗപ്രവേശം നടത്തുന്നത്. ശിവനെ കണ്ടതോടെ ജയന്തിയുടെ സകല നിയന്ത്രണവും തെറ്റുകയാണ്. ഇത് നമ്മലെ സഹായിച്ച ആളല്ലെന്നും, നമ്മെ തകര്‍ക്കാന്‍ നോക്കിയ ആളാണെന്നുമാണ് ജയന്തി പറയുന്നത്. എന്നാല്‍ അതല്ല സത്യമെന്നും, ശിവനാണ് കടത്തിണ്ണയില്‍ കിടക്കാനൊരുങ്ങിയ തന്നെ രക്ഷപ്പെടുത്തിയതെന്നും, അഞ്ജലിയുടെ സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണവും ലോണെടുത്ത പണവും ശിവന്‍ നല്‍കിയതാണ് തങ്ങള്‍ തിരികെയെത്താന്‍ കാരണം എന്നുമാണ് ശങ്കരന്‍ പറയുന്നത്. ശേഷം ശിവനൊന്നിച്ച് സെല്‍ഫിയെടുക്കുന്ന അഞ്ജലിയേയും പരമ്പരയില്‍ കാണാം. മനോഹരമായ സെല്‍ഫി നിമിഷങ്ങളെ ചെറുപുഞ്ചിരിയോടെയാണ് ആരാധകരും സ്വീകരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക