റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറി നേ​ഹ കക്കർ; കാരണം കേട്ട് അമ്പരന്ന് പ്രേക്ഷകർ

Web Desk   | Asianet News
Published : Jul 30, 2021, 11:45 AM IST
റിയാലിറ്റി ഷോയിൽ നിന്ന് പിന്മാറി നേ​ഹ കക്കർ; കാരണം കേട്ട് അമ്പരന്ന് പ്രേക്ഷകർ

Synopsis

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്.

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയ ​ഗായികയാണ് നേഹ കക്കർ. ഇതിനോടകം ഒട്ടേറെ ഹിറ്റ് ​ഗാനങ്ങൾ ജനങ്ങൾക്ക് സമ്മാനിക്കാൻ നേഹക്ക് സാധിച്ചിട്ടുണ്ട്. റിയാലിറ്റി ഷോകളിൽ വിധികർത്താവ് കൂടി ആയ നേഹയുടെ വിവാഹം ഗായകൻ രോഹൻപ്രീത് സിംഗുമായി അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ മൂന്ന് സീസണുകളിലായി തുടർച്ചയായി വിധികർത്താവായ സംഗീത റിയാലിറ്റി ഷോയിൽ നിന്നും പിന്മാറിയിരിക്കുകയാണ് നേഹ. 

ഇന്ത്യൻ ഐഡൽ എന്ന ഷോയുടെ വിധി കർത്താവാണ് നേഹ. പരിപാടിയിൽ നിന്നു വിട്ടു നിൽക്കുന്നതിന്റെ കാരണം നേഹ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭർത്താവ് രോഹൻപ്രീത് സിങ്ങിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാൻ വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ഗായിക പറഞ്ഞു. നേഹക്ക് പകരം സഹോദരി സോനു കക്കർ ആയിരിക്കും ഇനി ഷോയുടെ വിധികർത്താവാകുക.

ഇത്രയും കാലം നല്ല രീതിയിൽ കഠിനാധ്വാനം ചെയ്തു. ജീവിതത്തില്‍ പലതും നേടി. ഇനി തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് ഭർത്താവിനൊപ്പം സമയം ചിലവഴിക്കണം എന്നാണ് ആഗ്രഹമെന്നെ നേഹ പറഞ്ഞു. നിരവധി പേരാണ് നേഹയുടെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീത ജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്