വിവാഹ ചെലവ് 3.5 കോടി ! ബില്ല് കണ്ട് ഞെട്ടി നിക് ജൊനാസ്, ഖേദിക്കുന്നെന്നും താരം

Published : Feb 08, 2024, 12:02 PM ISTUpdated : Feb 08, 2024, 12:18 PM IST
വിവാഹ ചെലവ് 3.5 കോടി ! ബില്ല് കണ്ട് ഞെട്ടി നിക് ജൊനാസ്, ഖേദിക്കുന്നെന്നും താരം

Synopsis

2018ൽ ആയിരുന്നു നിക്- പ്രിയങ്ക വിവാഹം.

താരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായൊരു കാര്യമാണ് വിവാഹം. അത് സാധാരണക്കാർക്കായാലും സെലിബ്രിറ്റികൾക്ക് ആയാലും. അതുകൊണ്ട് തന്നെ തങ്ങളെ കൊണ്ട് സാധിക്കുന്ന രീതിയി‍ൽ ആർഭാടത്തോടും വർണാഭമായും വിവാഹം നടത്താൻ എല്ലാവരും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങൾ. 

ബേളിവുഡിൽ ഏവരും ഉറ്റുനോക്കിയ വിവാഹം ആയിരുന്നു മോഡലും ​ഗായകനുമായ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം. ഇരുവരും ഒന്നായിട്ട് അഞ്ച് വർഷം പൂർത്തിയാക്കുന്ന വേളയിൽ വിവാഹ ചെലവിനെ കുറിച്ച് നിക് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്. ഇന്ത്യയിലെ വിവാഹ ആഘോഷങ്ങൾക്കായി താരങ്ങൾ ചെലവിട്ടത് 3.5 കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ഒരു അഭിമുഖത്തിനിടെയാണ് പ്രിയങ്കയുമായുള്ള തന്റെ ലാവിഷ് വിവാഹത്തെ കുറിച്ച് നിക് സംസാരിച്ചത്. ഒപ്പം സഹോദരങ്ങളായ കെവിന്‍, ജോ എന്നിവരും ഉണ്ടായിരുന്നു. ആഘോഷങ്ങള്‍ മടുത്തിരുന്നോ എന്ന ചോദ്യത്തിന് ബില്‍ കണ്ടപ്പോള്‍ അങ്ങനെ തോന്നി എന്നും കണ്ണ് തള്ളിപ്പോയെന്നും നിക് പറഞ്ഞു. ആർഭാട വിവാഹത്തിൽ  ഖേദിക്കുന്നുവെന്നും നിക് പറഞ്ഞു. 

2018ൽ ആയിരുന്നു നിക്- പ്രിയങ്ക വിവാഹം. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം ആയിരുന്നു വിവാഹം. ഹല്‍ദി, സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളാൽ സമ്പന്നമായിരുന്നു വിവാഹം. ശേഷം മൂന്ന് ദിവസം നീണ്ടുനിന്ന റിസപ്ഷൻ പരിപാടികളും ഉണ്ടായിരുന്നു. 

100 കോടി ബിസിനസ്; 'നേരിനെ സ്വീകരിച്ചതിന് നന്ദി', അൻപതാം ദിന സന്തോഷവുമായി മോഹൻലാൽ

അടുത്തിടെ തനിക്കൊരിക്കലും ബോളിവുഡില്‍ നിന്നും നല്ല ശമ്പളം കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 60 ലേറെ സിനിമ അഭിനയിച്ചിട്ടും അതിലെ ആണ്‍താരങ്ങളുടെ പത്ത് ശതമാനം പോലും ശമ്പളം ലഭിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിനെതിരെ നടി കങ്കണ രംഗത്ത് എത്തിയതും  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത