നിലു ബേബി സ്കൂളിലേക്ക്, സങ്കടം അടക്കാനാവാതെ പേളി മാണി

Published : Jul 05, 2024, 09:26 PM IST
നിലു ബേബി സ്കൂളിലേക്ക്, സങ്കടം അടക്കാനാവാതെ പേളി മാണി

Synopsis

ഇപ്പോഴിതാ വളരെ വൈകാരികമായൊരു വീഡിയോ പങ്കുവെക്കുകയാണ് താരം. നിലുബേബിയെ സ്കൂളിൽ അയക്കുന്നതിന്റെ സങ്കടത്തിലാണ് താരം. 

കൊച്ചി: അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. 

ഇപ്പോഴിതാ വളരെ വൈകാരികമായൊരു വീഡിയോ പങ്കുവെക്കുകയാണ് താരം. നിലുബേബിയെ സ്കൂളിൽ അയക്കുന്നതിന്റെ സങ്കടത്തിലാണ് താരം. അമ്മയുടെ പോലെയല്ലെങ്കിലും ചുരുണ്ട തലമുടിയിൽ ‘കൊമ്പ്’ കെട്ടാൻ തലമുടി പകുത്തതും പേളിയുടെ കണ്ണ് നിറഞ്ഞു. കണ്ണാടി നോക്കി തന്റെ സ്റ്റൈൽ ആസ്വദിക്കാൻ നിന്ന നില ബേബിയുടെ മുഖത്ത് അമ്പരപ്പ് പടർന്നു. വീഡിയോ പിടിക്കുന്ന അച്ഛൻ ശ്രീനിഷ് അമ്മയെന്തിനാ കരയുന്നത് എന്ന് ചോദിച്ചതും നിലാ ബേബിയുടെ മുഖത്ത് പുഞ്ചിരി മാറി അമ്മയെ സമാധാനിപ്പിക്കാൻ തുടങ്ങി.

പക്ഷേ നില ബേബി സ്കൂളിൽ പോകണം എന്ന കാര്യത്തിൽ തെല്ലും കൂസലില്ലാത്ത കുട്ടിയാണ്. ബഹളമോ ഒച്ചപ്പാടോ ഇല്ലാതെ കുളിച്ചൊരുങ്ങി ഭക്ഷണം കഴിച്ച് കാറിൽ കേറി നേരെ സ്കൂളിലേക്ക്. കുഞ്ഞനുജത്തി നിതാരയെയും കയ്യിലെടുത്ത് അമ്മ പേളി നിലയുടെ കൂടെയുണ്ടായിരുന്നു. മകൾ സ്കൂളിൽ പോയിത്തുടങ്ങിയതും മനസ്സിൽ വികാരത്തള്ളിച്ച ഉണ്ടായതിനാലാണ് താൻ കരഞ്ഞത് എന്ന് പേളി പറയുന്നുണ്ട്.

ബിഗ് ബോസ് കണ്ടവർക്കെല്ലാം പേളി മാണിയുടെ ലോല മനസ് ഓർമയുണ്ട്. പലരും പോനാൽപോകട്ടും പോടാ എന്ന് കരുതുന്ന വിഷയങ്ങളിൽ പോലും പേളി നിർത്താതെ കരയും. പേളിയെ അന്ന് ആശ്വസിപ്പിക്കാൻ രംഗത്തു വന്നത് പിന്നീട് ഭർത്താവായി മാറിയ ശ്രീനിഷ് അരവിന്ദ് ആയിരുന്നു. മുൻപ് നിലാ ബേബിയുടെ കുഞ്ഞുടുപ്പുകൾ മറ്റൊരിടത്തേക്ക് കൊടുത്തയച്ചപ്പോഴും പേളി എന്ന അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. അത്രകണ്ട് വൈകാരികത നിറഞ്ഞതായിരുന്നു ആ വസ്ത്രങ്ങളുടെ മേൽ പേളിക്കുള്ള ആത്മബന്ധം.

'അവന്‍ ചതിച്ചു' : യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

ടൈഗറിനോടും പഠാനോടും മുട്ടാന്‍ പുതിയ രണ്ട് 'പുലികള്‍' എത്തുന്നു; കിടുക്കുമോ സ്പൈ-വേഴ്‌സ്
 

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി