'ലാല്‍സാര്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു, നിന്റെ അച്ഛനേക്കാള്‍ പാവമാണെടാ ഞാന്‍'

Published : Dec 05, 2019, 05:47 PM IST
'ലാല്‍സാര്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു, നിന്റെ അച്ഛനേക്കാള്‍ പാവമാണെടാ ഞാന്‍'

Synopsis

'ഫുക്രി സിനിമയില്‍ എന്നെ അടിച്ചത് തൊട്ട് ഉണ്ണിക്കുട്ടന് ലാല്‍സാറിനെ ഭയങ്കര പേടി ആയിരുന്നു. ഇന്നലെ നേരില്‍ കണ്ടപ്പോള്‍...'

തന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ ലാലിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. 'ഫുക്രി' എന്ന സിനിമ കണ്ടതിന് ശേഷം മകന് ലാലിനെ ഭയമായിരുന്നുവെന്നും എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ ലാല്‍ ആ പേടി മാറ്റിയെന്നും നിര്‍മല്‍ ചിത്രത്തിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചു. ഫുക്രിയില്‍ ലാലിന്റെ കഥാപാത്രം തന്റെ കഥാപാത്രത്തെ തല്ലുന്ന രംഗമുണ്ടായിരുന്നുവെന്നും അതിനുശേഷമാണ് മകന് അദ്ദേഹത്തെ ഭയമായതെന്നും നിര്‍മല്‍ കുറിയ്ക്കുന്നു.

'ഫുക്രി സിനിമയില്‍ എന്നെ അടിച്ചത് തൊട്ട് ഉണ്ണിക്കുട്ടന് ലാല്‍സാറിനെ ഭയങ്കര പേടി ആയിരുന്നു. ഇന്നലെ നേരില്‍ കണ്ടപ്പോള്‍ 'ഡാ നിന്റെ അച്ഛനെക്കാള്‍ പാവം ആണെടാ ഞാന്‍' എന്നും പറഞ്ഞ് കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തു. അതോടെ മൂപ്പരുടെ പേടി പോയി', നിര്‍മല്‍ പാലാഴി കുറിച്ചു.

മിഥുന്‍ രമേശ് നായകനാവുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യ'മാണ് നിര്‍മലിന്റെ പുതിയ റിലീസ്. നവാഗതനായ രാജു ചന്ദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യ പിള്ള, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്