'അഭിനന്ദനങ്ങൾ ബ്രദർ'; മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് നിവിൻ പോളി

Web Desk   | Asianet News
Published : Jan 14, 2021, 04:38 PM ISTUpdated : Jan 15, 2021, 09:05 AM IST
'അഭിനന്ദനങ്ങൾ ബ്രദർ'; മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് നിവിൻ പോളി

Synopsis

സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുകയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് നടൻ നിവിൻ പോളി. ഫേസ്ബുക്ക് പേജിൽ അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ അഭിനന്ദനം. 

'എന്തൊരു കളിയാണ് അസ്ഹറുദീൻ. അഭിനന്ദനങ്ങൾ ബ്രദർ..' എന്നാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് അസ്ഹറുദ്ദീന്‍ ഒന്നാംനിര ടീമായ മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.

What a knock from you Mohammed Azharuddeen!!! Congrats brother! 👏👏👏 #SyedMushtaqAliT20

Posted by Nivin Pauly on Wednesday, 13 January 2021

സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. തുടര്‍ന്നുള്ള കളികളിലും ജയിച്ച് ഗ്രൂപ്പില്‍ നിന്ന് മുന്നേറാനാണ് ടീം ശ്രമിക്കുകയെന്നും താരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ അസ്ഹറുദ്ദീന് പ്രശംസയുമായി എത്തിയിരുന്നു. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക