മുഴുവന്‍ വിരോധികളുള്ള ഒരു റൂമില്‍ നിങ്ങള്‍ എങ്ങനെ നടക്കണം; നോറ ഫത്തേഹി കാണിച്ചു തരും!

Published : May 29, 2019, 11:03 AM IST
മുഴുവന്‍ വിരോധികളുള്ള ഒരു റൂമില്‍ നിങ്ങള്‍ എങ്ങനെ നടക്കണം; നോറ ഫത്തേഹി കാണിച്ചു തരും!

Synopsis

ജോൺ എബ്രഹാം നായകനായ 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി ദിൽബർ എന്ന ഗാനത്തിന് ചുവട് വച്ചതാണ് നോറ ഫത്തേഹിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. 350 മില്യൺ വ്യൂ കഴിഞ്ഞ പാട്ട് ഇപ്പോഴും ഹിറ്റുകളുടെ പട്ടികയിലാണ്. 

ജോൺ എബ്രഹാം നായകനായ 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി ദിൽബർ എന്ന ഗാനത്തിന് ചുവട് വച്ചതാണ് നോറ ഫത്തേഹിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. 350 മില്യൺ വ്യൂ കഴിഞ്ഞ പാട്ട് ഇപ്പോഴും ഹിറ്റുകളുടെ പട്ടികയിലാണ്. നോറയുടെ നൃത്തചുവടുകളായിരുന്നു ഗാനത്തെ തരംഗമാക്കിയത്.

ഐറ്റം നമ്പറുകളുടെ കാര്യത്തിൽ നോറ മറ്റ് നർത്തകിമാരേക്കാൾ ഒരുപടി മുന്നിലാണ്. മലയാളത്തിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളത്തിലും നോറയെത്തി. ഇന്‍സ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള താരമാണ് നോറ. നിരന്തരം അപ്ഡേറ്റുകളിലൂടെ രസകരമായി ആരാധകരുമായി നോറ സംവദിക്കാറുണ്ട്.

അടുത്തിടെ നോറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മുഴുവന്‍ ഹേറ്റേഴ്സ് മാത്രമുള്ള ഒരു റൂമില്‍ കൂടി എങ്ങനെ നടക്കണമെന്ന് കാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖത്ത് വ്യത്യസ്ഥമായ ഭാവങ്ങള്‍ വരുത്തി ആര്‍ക്കു കണ്ണ് കൊടുക്കാതെ ഫാഷന്‍ പരേഡ് സ്റ്റൈലില്‍ നടക്കുന്നതാണ് വീഡിയോ.
 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി