മലൈകയുമായി താരതമ്യം ചെയ്യുന്നത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്നു: നോറ ഫത്തേഹി

Published : Dec 14, 2022, 04:10 PM IST
മലൈകയുമായി താരതമ്യം ചെയ്യുന്നത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്നു: നോറ ഫത്തേഹി

Synopsis

എപ്പിസോഡില്‍ ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെയാണ് ബോളിവുഡിലെ പ്രമുഖ നര്‍ത്തകരായ രണ്ടുപേരും തമ്മില്‍ ചിലര്‍ നടത്തുന്ന താരതമ്യങ്ങൾ "അനാദരവ്" ആണെന്ന് നോറ തുറന്നു പറഞ്ഞത്.

മുംബൈ: മൂവിംഗ് ഇൻ വിത്ത് മലൈക എന്ന സീരിസിന്‍റെ പുതിയ എപ്പിസോഡില്‍ മലൈക അറോറയും നോറ ഫത്തേഹിയും തങ്ങൾക്കിടയില്‍ പ്രശ്നമുണ്ടെന്ന തരത്തില്‍ വരുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചു. എപ്പിസോഡില്‍ ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെയാണ് ബോളിവുഡിലെ പ്രമുഖ നര്‍ത്തകരായ രണ്ടുപേരും തമ്മില്‍ ചിലര്‍ നടത്തുന്ന താരതമ്യങ്ങൾ "അനാദരവ്" ആണെന്ന് നോറ തുറന്നു പറഞ്ഞത്. മലൈകയും നോറയും അവരുടെ അസാമാന്യമായ നൃത്ത രീതികളില്‍ പ്രശസ്തരായവരും, നിരവധി ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താക്കളുമാണ്.

“എനിക്ക് ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് മലൈക സാധിച്ചിട്ടുള്ളത്.- നിങ്ങൾ ബോളിവുഡിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഒരു സുവർണ്ണകാലത്തിന്‍റെ ഭാഗമായിരുന്നു താങ്കള്‍. ഇപ്പോഴും എല്ലാവരും ആ കാലത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഞാന്‍ അടക്കം വളര്‍ന്നുവന്ന കാലത്തെക്കുറിച്ച് ആരും പറയാറില്ല. അതിനാല്‍ ഇത്തരം താരതമ്യങ്ങള്‍ മലൈകയോടുള്ള അനാദരവാണ്. എനിക്ക് അനാദരവാണത്, ഇത്തരം താരതമ്യം ഞാൻ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് എന്നെ അകറ്റുന്നു" -നോറ ഫത്തേഹി പറയുന്നു.

മലൈക ഇതിനെ പിന്തുണച്ച് ഒരു കാര്യം കൂട്ടിച്ചേര്‍ക്കുന്നു. “ഞാൻ ഒരു ഷോയിലാണെങ്കിൽ, അവർ ഷോയിൽ നോറയുടെ പങ്കാളിത്തം ഉറപ്പാക്കും. എല്ലാവരും ഞങ്ങളെ പരസ്പരം മത്സരിപ്പിക്കാനും ഞങ്ങളെ ഷോയിൽ ഉൾപ്പെടുത്താനും ശ്രമിക്കുന്നത് സ്ഥിരമായ ഒരു കാര്യമാണെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി"  മലൈക പറയുന്നു. 

മലൈകയ്ക്ക് ഇതേക്കുറിച്ച് എപ്പോഴെങ്കിലും വിഷമം തോന്നിയിട്ടുണ്ടോ എന്ന് നോറ ചോദിച്ചപ്പോൾ, “ഞാൻ ഒരു മനുഷ്യനാണ്. ‘അയ്യോ എനിക്ക് കിട്ടേണ്ട ജോലി, ഇപ്പോൾ മറ്റൊരാളാല്‍ കൊണ്ടുപോയി’ എന്ന് ഞാന്‍ ചില ദിവസങ്ങളില്‍ ആലോചിക്കാറുണ്ട്. അത്തരം കാര്യങ്ങൾ നിങ്ങളെ തകർക്കും മലൈക പറയുന്നു.

ജാക്വലിൻ ഫെർണാണ്ടസിനെതിരെ മാനനഷ്ടക്കേസ് കൊടുത്ത് നോറ ഫത്തേഹി

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത