കുഞ്ഞിനൊപ്പം ഔട്ടിങ്, വീഡിയോ പങ്കുവെച്ച് ജിസ്‌മി

Published : Nov 23, 2024, 02:39 PM IST
കുഞ്ഞിനൊപ്പം ഔട്ടിങ്, വീഡിയോ പങ്കുവെച്ച് ജിസ്‌മി

Synopsis

മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പരിചിതയായ ജിസ്മി ജിസ് മകനൊപ്പമുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 

കൊച്ചി: മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിട്ടുള്ള നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടി തന്റെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭിണിയായ വിശേഷവും അങ്ങനെ അറിയിച്ചതാണ്. കുഞ്ഞു പിറന്നു എന്ന സന്തോഷവും പിന്നീടുള്ള വിശേഷങ്ങളും ക്യു ആൻഡ് എയിലൂടെയായി നടി പങ്കുവെച്ചിരുന്നു.

മകനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കുകയാണ് കുടുംബം. ഇപ്പോഴിതാ മകന്റെ കൂടെ പുറത്ത് കറങ്ങാൻ പോയിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. കുഞ്ഞിനെ ബേബി ക്യാരിയറിൽ എടുത്താണ് എല്ലായിടത്തും നടക്കുന്നത്. കായൽ കാഴ്ചകളും പ്രകൃതി ഭംഗിയുമെല്ലാം മകനൊപ്പം ആസ്വദിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഐസ്ക്രീം കഴിക്കുമ്പോൾ കുറച്ച് മകന്റെ നാവിൽ തൊട്ടു കൊടുക്കുന്നതും കാണാം. കുഞ്ഞ് ജനിച്ചതോടെ വളരെ സന്തോഷത്തിലും ആഘോഷത്തിലുമാണ് നടിയെന്നത് ഓരോ വീഡിയോയിലൂടെയും വ്യക്തമാണ്.

ഗര്‍ഭിണിയായ ശേഷവും സോഷ്യല്‍ മീഡിയയില്‍ കതന്റെ വിശേഷങ്ങള്‍ എല്ലാം നടി നിരന്തരം പങ്കുവയ്ക്കുമായിരുന്നു. ജിസ്മിയുടെ വയറ് കണ്ട്, ആണ്‍ കുഞ്ഞ് തന്നെയായിരിക്കും എന്ന് പലരും പ്രവചിച്ചു. പ്രവചനം സത്യമായി, ആണ്‍ കുഞ്ഞ് തന്നെയാണ് എന്ന് ജിസ്മി പറഞ്ഞു.  കാര്‍ത്തിക ദീപം എന്ന സീരിയലില്‍ വില്ലത്തി വേഷം ചെയ്തുകൊണ്ടാണ് ജിസ്മി ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. എന്നാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സോണി എന്ന കഥാപാത്രത്തിലൂടെ താരം കംപ്ലീറ്റ് ഇമേജ് മാറ്റിയെടുക്കുകയായിരുന്നു.

2020ല്‍ ആണ് ജിസ്മിയും ഛായാഗ്രഹനായ ഷിന്‍ജിത്തിന്റെയും വിവാഹം നടന്നത്. എന്നാല്‍ ആ ദാമ്പത്യം ഏറെ നാള്‍ മുന്നോട്ടു പോയിരുന്നില്ല. ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് മിഥുന്‍രാജ് രാജേന്ദ്രന്റെയും വിവാഹം. രണ്ടാം വിവാഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍, ഇത് ശരിക്കും വിവാഹമാണോ അതോ ഫോട്ടോഷൂട്ട് ആണോ എന്ന സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍ പിന്നീട് ഇരുവരും വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി 'ഹലോ മമ്മി'; മികച്ച പ്രേക്ഷക പ്രതികരണം

'സാമന്തയെ വെല്ലുമോ ശ്രീലീല': ഞായറാഴ്ച അറിയാം 'പുഷ്പ 2' വന്‍ അപ്ഡേറ്റ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത