നൂറിന്‍റെ നിറവില്‍ 'പാടാത്ത പൈങ്കിളി'; സന്തോഷം പങ്കുവച്ച് താരങ്ങള്‍

Web Desk   | Asianet News
Published : Jan 11, 2021, 07:35 PM IST
നൂറിന്‍റെ നിറവില്‍ 'പാടാത്ത പൈങ്കിളി'; സന്തോഷം പങ്കുവച്ച് താരങ്ങള്‍

Synopsis

പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടികളായി മാറിക്കഴിഞ്ഞു എന്നുവേണം പറയാന്‍.

വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഏഷ്യാനെറ്റ് പരമ്പരകളിലൊന്നാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥാരീതിയും അവതരണ രീതിയും പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പരമ്പരയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ദേവയും കണ്മണിയുമെല്ലാം മലയാളികളുടെ വീട്ടിലെ കുട്ടികളായി മാറിക്കഴിഞ്ഞു എന്നുവേണം പറയാന്‍.

ഇപ്പോഴിതാ പരമ്പര നൂറാം എപ്പിസോഡിലെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങള്‍. കൂടെനിന്ന, സഹകരിച്ച, നെഞ്ചിലേറ്റിയ എല്ലാവര്‍ക്കും താരങ്ങള്‍ ആശംസകളുമായെത്തുന്നുണ്ട്. ഇനിയും സ്‌നേഹവും പ്രാര്‍ത്ഥനയുമെല്ലാം കൂടെയുണ്ടാകണമെന്നാണ് പരമ്പരയില്‍ ദേവയായെത്തുന്ന സൂരജ് പ്രേക്ഷകരോട് പറയുന്നത്. ഇനിയും മനോഹരമായ മുഹൂര്‍ത്തങ്ങളുമായി മുന്നോട്ടുപോകാന്‍ എല്ലാവരും കൂടെയുണ്ടാകണമെന്ന് കണ്‍മണിയായെത്തുന്ന മനീഷയും പറയുന്നുണ്ട്.

കണ്മണിയുടേയും ദേവയുടേയും പ്രണയകഥ പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ട് നൂറ് ദിവസങ്ങളാണ് തികഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജും, ഇന്‍സ്റ്റഗ്രാം പേജും സന്തോഷം ആഘോഷിക്കുകയാണ്. നിരവധി ആരാധകരാണ് പോസേറ്റുകള്‍ക്ക് പോസിറ്റീവായ കമന്റുകളുമായെത്തുന്നതും.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക