Aiswarya devi : 'മതിയെടീ..' വിവാഹ ദിവസത്തെ കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് ഐശ്വര്യ

Published : Apr 20, 2022, 10:45 PM IST
Aiswarya devi  : 'മതിയെടീ..' വിവാഹ ദിവസത്തെ കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ച് ഐശ്വര്യ

Synopsis

ടെലിവിഷൻ ആരാധകരുടെ ഇഷ്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഇതേ പരമ്പരയിലൂടെ  സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ ദേവി. 

ടെലിവിഷൻ ആരാധകരുടെ ഇഷ്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. ഇതേ പരമ്പരയിലൂടെ  സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ഐശ്വര്യ ദേവി.  പാടാത്ത പൈങ്കിളിയില്‍ അഭിനയിച്ച് വരുന്ന താരത്തിന് വലിയ ആരാധകരും ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. 

പാടാത്ത പൈങ്കിളിയിലെ നായക കഥാപാത്രമായ ദേവയുടെ സഹോദരി അവന്തികയായാണ് ഐശ്വര്യ  പരമ്പരയിൽ വേഷമിട്ടിരിക്കുന്നത്. ഏപ്രില്‍ 17നായിരുന്നു വിവാഹം. ഒമാനില്‍ ജോലി ചെയ്യുന്ന സിദ്ധാര്‍ത്ഥാണ് ഐശ്വര്യയുടെ ഭര്ത്താവ്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രങ്ങള്‍ താരം നേരത്തെയും താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ വിവാഹ ശേഷമുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളുമാണ് താരം പങ്കുവച്ചിരിക്കുന്നത് . താരങ്ങളും ആരാധകരുമെല്ലാം ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചെത്തുകയും ചെയ്തു. വിവാഹ ശേഷം സദസിനെ ഇളക്കിമറിച്ച്  ഐശ്വര്യയുടെ കിടിലന്‍ ഡാന്‍സുമുണ്ടായിരുന്നു. കൂട്ടുകാരികൾക്കൊപ്പമായിരുന്നു ഐശ്വര്യയുടെ ഡാൻസ്. ഇപ്പോഴിതാ ഡാൻസിന്റെ ഇടയ്ക്കെടുത്ത ഒരു രസകരമായ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ.

വീഡിയോയിൽ രസകരമായ ചില കാര്യങ്ങളുമുണ്ട്. മതിമറന്ന് ഡാൻസ് ചെയ്യുകയാണ് ഐശ്വര്യ. ആരെയും കൂസാതെ ആർത്തുല്ലസിച്ച് സ്റ്റെപ്പിടുന്നതിനിടയിൽ ഭർത്താവ്  സിദ്ധാർത്ഥ് മതിയെടീ എന്ന് പറയുന്നുണ്ടായിരുന്നു. ഈ കാര്യം കാപ്ഷനിലിട്ടാണ് ഐശ്വര്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വലിയ ഊർജത്തോടെയുള്ള ഐശ്വര്യയുടെ ഡാൻസിന് സിദ്ധാർത്ഥും പിന്തുണ കൊടുക്കുന്നുണ്ടായിരുന്നു. എന്തായാലും കല്യാണ ദിവസത്തെ ഡാൻസ് ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ഈ വീഡിയോക്കൊപ്പം തന്നെ  വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

പാടാത്ത പൈങ്കിളിയിലൂടെ

പുതുമുഖങ്ങളുമായി എത്തിയിട്ടും മലയാളികൾ ചുരുങ്ങിയ കാലം കൊണ്ട് ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് 'പാടാത്ത പൈങ്കിളി'. വ്യത്യസ്‍തതയുള്ള കഥാവതരണ രീതി പാടാത്ത പൈങ്കിളിയെ മറ്റു പരമ്പകളില്‍ നിന്ന് വേറിട്ടതാക്കി. മനീഷയാണ് പാടാത്ത പൈങ്കിളിയിൽ സുപ്രധാന വേഷത്തിൽ എത്തിയതെങ്കിൽ പുതുമുഖം സൂരജ് സൺ ആയിരുന്നു പരമ്പരയിൽ നായകനായി വേഷമിട്ടത്. വൈകാതെ ഇരുവരും പ്രേക്ഷകരുടെ ഇഷ്‍ട കഥാപാത്രങ്ങളായി മാറുകയും ചെയ്‍തു. എന്നാൽ പിന്നാലെ സൂരജ് പരമ്പരയിൽ നിന്ന് പിന്മാറുന്ന വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ പരമായ പ്രശ്‍നങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്ന് പറഞ്ഞെങ്കിലും യഥാർത്ഥ കാരണം അടുത്തിടെയാണ് പ്രേക്ഷകർ അറിഞ്ഞത്. ഒഴുക്കിൽ പെട്ട കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ നട്ടെല്ലിന് പരിക്കേറ്റതായിരുന്നു പിന്മാറ്റത്തിന് പിന്നിൽ. 

ഇതിന് പിന്നാലെയാണ് ലിക്ജിത്ത് സൂരജിന് പകരക്കാനായി എത്തിയത്. മികച്ച രീതിയിൽ ലിക്ജിത്തും വേഷം കൈകാര്യം ചെയ്ത് വരുന്നതിനിടയിൽ താരവും പരമ്പരയിൽ നിന്ന് പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെന്നും ടീമിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നതായും ലിക്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക