ഷാരൂഖ് ഖാന്‍റെ അഭിനയം പോരാ, സൗന്ദര്യവുമില്ലെന്ന് പാക് നടി ; തിരിച്ച് കിട്ടിയത് ട്രോള്‍ മഴ.!

Published : Jul 08, 2023, 11:23 AM ISTUpdated : Jul 08, 2023, 11:26 AM IST
ഷാരൂഖ് ഖാന്‍റെ അഭിനയം പോരാ, സൗന്ദര്യവുമില്ലെന്ന് പാക് നടി ; തിരിച്ച് കിട്ടിയത് ട്രോള്‍ മഴ.!

Synopsis

ഷാരൂഖ് നല്ല വ്യക്തിത്വമുള്ളയാളാണ് എന്നാൽ "സൗന്ദര്യ മാനദണ്ഡങ്ങൾ" അനുസരിച്ച് സുന്ദരനല്ലെന്നാണ് മെഹ്‌നൂർ പറയുന്നത്.

ഷാരൂഖ് ഖാൻ ബോളിവുഡിലെ ഏറ്റവും വിലയേറിയ താരമാണ്. ആഗോള തലത്തില്‍ തന്നെ എസ്ആര്‍കെ എന്ന് വിളിക്കുന്ന ഷാരൂഖിന് ധാരാളം ആരാധകരുണ്ട്. എന്നാല്‍ ഷാരൂഖിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാക് നടി. "ഹാദ് കർദി" എന്ന പാകിസ്ഥാൻ ടോക്ക് ഷോയിൽ സംസാരിക്കവെയാണ് പാക് നടി മെഹ്‌നൂർ ബലോച്ച് ഷാരൂഖ് സുന്ദരനല്ലെന്നും അഭിനയം അറിയാത്ത ആളാണെന്നും പറഞ്ഞത്. 

ഷാരൂഖ് നല്ല വ്യക്തിത്വമുള്ളയാളാണ് എന്നാൽ "സൗന്ദര്യ മാനദണ്ഡങ്ങൾ" അനുസരിച്ച് സുന്ദരനല്ലെന്നാണ് മെഹ്‌നൂർ പറയുന്നത്. “ഷാരൂഖ് ഖാന് വളരെ നല്ല വ്യക്തിത്വമാണ്, എന്നാൽ നിങ്ങൾക്ക് അദ്ദേഹത്തെ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചും സുന്ദരനായി കണക്കിലെടുക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വം വളരെ ശക്തമാണ്. അത് ഉണ്ടാക്കുന്ന പ്രഭാവലയമാണ് അദ്ദേഹത്തിന് സൌന്ദര്യം തോന്നിക്കുന്നത്" ബലോച്ച് ടോക്ക് ഷോയിൽ പറഞ്ഞു.

"സ്വയം എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് ഷാരൂഖിന് നന്നായി അറിയാം. ഷാരൂഖിന്‍റെ ആരാധകരും മറ്റും എന്നോട് വിയോജിച്ചേക്കാം, എനിക്ക് പ്രശ്നമില്ല. അയാൾക്ക് നല്ല വ്യക്തിത്വമുണ്ട്, അവൻ സ്വയം നന്നായി മാർക്കറ്റ് ചെയ്യുന്നു. അയാളെക്കാള്‍ എത്രയോ മികച്ച അഭിനേതാക്കൾ ഉണ്ട്, അവർ ഈ കാര്യത്തില്‍ വിജയിക്കാനാകുന്നില്ല ”മെഹ്‌നൂർ ബലോച്ച് 

മെഹ്‌നൂറിന്റെ പരാമർശങ്ങൾ ഷാരൂഖ് ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല. അതിനാല്‍ തന്നെ പാക് നടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളാണ് വരുന്നത്. നടിയെന്നാണ് മെഹ്‌നൂർ ബലോച്ച് പറയുന്നത്. അവരുടെ നേട്ടങ്ങള്‍ എന്താണെന്ന് പറയട്ടെ എന്നതടക്കം കമന്‍റുകള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. 

പ്ലസ്ടു കാലം വരെ ആര്‍എസ്എസ് ശാഖയില്‍ പോയി; പിന്നെ അത് വിടാന്‍ കാരണം വിവരിച്ച് അഖില്‍ മാരാര്‍

റെഡി ബ്രോ.. തുടങ്ങാം..! നിവിൻ പോളി ഹനീഫ് അദേനി ചിത്രം #NP42 ടൈറ്റിൽ ഇന്ന് എത്തും..!

WATCH Live - Asianet News

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു