അഞ്ചാമതും വിവാഹം ചെയ്ത് ഹോളിവുഡ് സുന്ദരി പമേല ആന്‍റേഴ്സണ്‍; വരന്‍ ജോണ്‍ പീറ്റേഴ്സ്

Published : Jan 22, 2020, 07:20 PM ISTUpdated : Jan 22, 2020, 07:26 PM IST
അഞ്ചാമതും വിവാഹം ചെയ്ത് ഹോളിവുഡ് സുന്ദരി പമേല ആന്‍റേഴ്സണ്‍; വരന്‍ ജോണ്‍ പീറ്റേഴ്സ്

Synopsis

മലീബുവില്‍ നടന്ന സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരവുരം തമ്മില്‍ അഗാധ പ്രണയത്തിലാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഹോളിവുഡ‍് നടിയും പ്ലേ ബോയ് മോഡലുമായി പമേല ആന്‍റേഴ്സണ്‍ അഞ്ചാമതും വിവാഹിതയായി. മുന്‍ ഹെയര്‍ സ്റ്റൈലിസ്റ്റും ഹോളിവുഡ് നിര്‍മ്മാതാവുമായ ജോണ്‍ പീറ്റേഴ്സാണ് പമേല വിവാഹം ചെയ്തത്. 

ബാറ്റ്മാന്‍ സിനിമയുടെ നിര്‍മ്മാതാവാണ് 74കാരനായ പീറ്റേഴ്സ്. മലീബുവില്‍ നടന്ന സ്വകാര്യചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരവുരം തമ്മില്‍ അഗാധ പ്രണയത്തിലാണെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

52 കാരിയായ പമേല നേരത്തേ മൂന്ന് പേരെ വിവാഹം ചെയ്തിരുന്നു. ടോമി ലീ, കിഡ് റോക്ക് എന്നിവരെ വിവാഹം ചെയ്ത പമേല പോക്കര്‍ പ്ലയര്‍ റിക്കസലോമോനെ രണ്ട് തവണ വിവാഹം ചെയ്തു. അടുത്ത കാലത്തായി ഫ്രഞ്ച് സോക്കര്‍ താരം ആദില്‍ റാമിയുമായി പ്രണയത്തിലായിരുന്നു ഇവര്‍. 

കൊളമ്പിയ പിക്ച്ചേഴ്സിന്‍റെ സഹ ചെയര്‍മാനായിരുന്നു പീറ്റേഴ്സ്. 1980 ല്‍ പ്ലേ ബോയ് മാന്‍ഷനില്‍ വച്ചാണ് പീറ്റേഴ്സ് ആദ്യമായി പമേലയെ കാണുന്നത്. അധികം വൈകാതെ അദ്ദേഹം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. പിന്നീട് വേര്‍പിരിഞ്ഞ ഇരുവരും മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 
 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍